Fri. Mar 29th, 2024

ഒരു കവിളത്ത് അടിക്കുമ്ബോള്‍ അടുത്ത കവിള്‍ കാണിച്ചുകൊടുത്താല്‍ സ്വാതന്ത്ര്യം ലഭിക്കില്ല, ഭിക്ഷയാണ് ലഭിക്കുക : ഗാന്ധിയെ പരിഹസിച്ച്‌ കങ്കണ

By admin Nov 17, 2021 #kankana #mahatma gandhi
Keralanewz.com

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ പരിഹസിച്ച്‌ ബോളിവുഡ് നടി കങ്കണ റണാവത്ത്. ഗാന്ധിയുടെ അഹിംസാവാദത്തെ പരിഹസിച്ച താരം ഭഗത് സിംഗിനെയും സുഭാഷ് ചന്ദ്ര ബോസിനെയും ഗാന്ധി ഒരിക്കലും പിന്തുണച്ചിട്ടില്ലെന്നും ആരോപിച്ചു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് പത്മശ്രീ പുരസ്കാരം നേടിയ താരം ഗാന്ധിയെ പരിഹസിച്ച്‌ രംഗത്തെത്തിയത്. 1947ല്‍ ലഭിച്ച സ്വാതന്ത്ര്യം ഭിക്ഷയായിരുന്നു എന്ന തന്‍്റെ ആദ്യ വാദത്തെ പിന്തുണച്ചുകൊണ്ടായിരുന്നു കങ്കണയുടെ പുതിയ വാദം.

പഴയ ഒരു പത്രവാര്‍ത്ത പങ്കുവച്ചുകൊണ്ട്, നേതാക്കളെ തെരഞ്ഞെടുക്കുമ്ബോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് താരം ഈ വാദങ്ങള്‍ ഉയര്‍ത്തിയത്. ഒരു കവിളത്ത് അടിക്കുമ്ബോള്‍ അടുത്ത കവിള്‍ കാണിച്ചുകൊടുത്താല്‍ സ്വാതന്ത്ര്യം ലഭിക്കില്ല. അങ്ങനെ ചെയ്താല്‍ ഭിക്ഷയാണ് ലഭിക്കുക. ഭഗത് സിംഗ് തൂക്കിലേറ്റപ്പെടാന്‍ ഗാന്ധി ആഗ്രഹിച്ചിരുന്നു എന്ന് തെളിവുണ്ട് എന്നും കങ്കണ പറയുന്നു.

അതേസമയം, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനെ കുറിച്ചുള്ള നടി കങ്കണ റണാവത്തിന്റെ വിവാദ പരാമര്‍ശത്തിനുപിന്നാലെ രാഷ്ട്രപതിക്ക് ഡല്‍ഹി വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ കത്തയച്ചിരുന്നു. കങ്കണയ്ക്ക് നല്‍കിയ പത്മശ്രീ പുരസ്‌കാരം തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ടാണ് കത്ത്

Facebook Comments Box

By admin

Related Post