Thu. Apr 25th, 2024

സ്കൂള്‍ വളപ്പില്‍ അരി കുഴിച്ചിടല്‍: അന്വേഷണം തുടങ്ങി

Keralanewz.com

ആലപ്പുഴ : ആര്യാട് കോമളപുരത്തുള്ള സ്കൂള്‍വളപ്പില്‍ അരി കുഴിച്ചിട്ടനിലയില്‍ കണ്ടതായി സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിച്ചതിനെത്തുടര്‍ന്ന് സിവില്‍ സപ്ലൈസ് അന്വേഷണം ആരംഭിച്ചു.

സംഭവം സംബന്ധിച്ച്‌ അമ്ബലപ്പുഴ താലൂക്ക് സപ്ലൈ ഓഫീസര്‍ ബുധനാഴ്ച ജില്ലാ സപ്ലൈ ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കും. ഉച്ചഭക്ഷണപദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കുനല്‍കാനായി എത്തിച്ച അരി മോശമായതിനെത്തുടര്‍ന്നു കുഴിച്ചുമൂടിയതാകാമെന്നാണു സിവില്‍ സപ്ലൈസ് അധികൃതര്‍ സംശയിക്കുന്നത്.

റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ ചൊവ്വാഴ്ച സ്കൂളിലെത്തി പരിശോധന നടത്തി. സ്കൂള്‍വളപ്പിലെ കുറച്ചുഭാഗം കിളച്ചുമറിച്ചിട്ടതായി വ്യക്തമായി. സര്‍ക്കാരിന്റെ സൗജന്യ ഭക്ഷ്യധാന്യകിറ്റ്‌ വിതരണംചെയ്തപ്പോള്‍ ഈ സ്കൂള്‍ പാക്കിങ് കേന്ദ്രമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇങ്ങനെ മോശമായ സാധനം കുഴിച്ചുമൂടിയതാകാമെന്നു ചിലര്‍ വാദിച്ചു. എന്നാല്‍, സിവില്‍ സപ്ലൈസ് അധികൃതര്‍ അതു തള്ളി. കിറ്റില്‍ അരി ഇല്ലാതിരുന്നതാണു കാരണം.

Facebook Comments Box

By admin

Related Post