യുഎസില്‍ മലയാളിയെ വെടിവച്ചു കൊന്ന കേസ്: പിടിയിലായത് 15 കാരന്‍

Keralanewz.com

ടെക്സസ്: അമേരിക്കയിലെ ടെക്സസില്‍ മലയാളി കടയുടമയെ വെടിവച്ചു കൊന്ന കേസില്‍ 15 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

മെസ്ക്വീറ്റിലെ ഡോളര്‍ സ്റ്റോര്‍ ഉടമയും പത്തനംതിട്ട കോഴ‍‍ഞ്ചേരി സ്വദേശിയുമാണ് കൊല്ലപ്പെട്ട സാജന്‍ മാത്യു. വെടിയേറ്റ സാജനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മോഷണ ശ്രമത്തിനിടെയായിരുന്നു ആക്രമണമെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഉച്ചസമയത്താണ് നോര്‍ത് ഗാലോവേ അവന്യൂവിലെ കടയില്‍ വെടിവയ്പ്പുണ്ടായത്. കോഴഞ്ചേരി ചെറുകോല്‍ ചരുവേല്‍ കുടുംബാംഗമായ സാജന്‍ കുവൈത്തില്‍ നിന്നാണ് 2005ല്‍ അമേരിക്കയില്‍ എത്തിയത്. ഡാലസ് സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ച്‌ അംഗമാണ്.

ഡാലസ് പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയിലെ നഴ്സായ മിനി സജിയാണ് ഭാര്യ. രണ്ടു മക്കളുണ്ട്. മസ്കിറ്റില്‍ അടുത്തിടെയാണ് സാജന്‍ സുഹൃത്തുക്കളുമായി ചേര്‍ന്ന് ബ്യൂട്ടി സപ്ലെ സ്റ്റോര്‍ ആരംഭിച്ചത്. സെഹിയോന്‍ മാര്‍ത്തോമാ ചര്‍ച്ചിലെ യുവജനസംഖ്യത്തിന്റെയും സജീവ അംഗമായിരുന്നു.

Facebook Comments Box