Wed. Apr 24th, 2024

പ്ലസ് വണ്‍ സീറ്റ് ക്ഷാമം: താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ തീരുമാനം ഇന്ന്

By admin Nov 23, 2021 #plus one alotment
Keralanewz.com

പ്ലസ് വണ്‍ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിന് താത്കാലിക ബാച്ചുകള്‍ ഏര്‍പ്പെടുത്തുന്നതില്‍ ഇന്ന് തീരുമാനമുണ്ടാകും.

വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം ചേരും. താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

താത്കാലിക ബാച്ച്‌ അനുവദിക്കാന്‍ സൗകര്യമുള്ള സ്‌കൂളുകളുടെ വിവരങ്ങള്‍ കൈമാറാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാകും താത്കാലിക ബാച്ചിന്റെ കാര്യത്തില്‍ തീരുമാനമെടുക്കുക. അതേസമയം പ്ലസ് വണ്‍ രണ്ടാംഘട്ട സപ്ലിമെന്ററി അലോട്ട്‌മെന്റ് ലിസ്റ്റ് ഇന്ന് പ്രസിദ്ധീകരിക്കും.

നിലവില്‍ കോഴിക്കോട്, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ കൂട്ടികള്‍ സീറ്റ് കിട്ടാതെ പുറത്തുള്ളത്. ഏകദേശം നാല്‍പതിനായിരം കുട്ടികള്‍ക്ക് പഠനസൗകര്യമില്ല. കൂടുതല്‍ കുട്ടികള്‍ പുറത്തുള്ള ജില്ലകള്‍ക്ക് മുന്‍ഗണന നല്‍കിക്കൊണ്ടാവും പുതിയ ബാച്ചുകള്‍ അനുവദിക്കുക.

Facebook Comments Box

By admin

Related Post