മേപ്പാടി: എരുമക്കൊല്ലി പ്രദേശത്ത് കാട്ടാനക്കൂട്ടത്തിന്റെ വിഹാരം. പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണ്.
നാലഞ്ചു ദിവസങ്ങളായി ഏഴ് ആനകളടങ്ങിയ കൂട്ടം പ്രദേശത്ത് വിഹരിക്കുകയാണ്.
ഗവ. എല്‍.പി സ്കൂളിന് സമീപത്തെ വനപ്രദേശത്ത് കാട്ടാനക്കൂട്ടം തമ്ബടിച്ചിരിക്കുന്നതിനാല് സ്കൂളിന് തിങ്കളാഴ്ച രാവിലെ തന്നെ അധികൃതര്‍ അവധി നല്കി. വനംവകുപ്പധികൃതര്‍ ആനകളെ തുരത്തിയാലും അവ പിന്നീടും തിരിച്ചെത്തുകയാണ്.
വനം വകുപ്പധികൃതര്‍ സൈറണ്‍ മുഴക്കിയും പടക്കം പൊട്ടിച്ചും രാവിലെ മുതല്‍ ആനകളെ തുരത്താനുള്ള ശ്രമത്തിലേര്പ്പെട്ടെങ്കിലും വൈകീട്ട് ആറോടെയാണ് ആനക്കൂട്ടം ചെമ്ബ്ര വനമേഖലയിലേക്ക് പിന്‍വാങ്ങിയത്. സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സുരേഷ് കുമാറിന്റെ നേതൃത്വത്തിലുളള വനംവകുപ്പ് അധികൃതര്‍ ആണ് ആനകളെ തുരത്തിയത്.