തിരുവനന്തപുരത്ത് പരോളിലിറങ്ങിയ കൊലക്കേസ് പ്രതി കുഴഞ്ഞുവീണ് മരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: കൊലക്കേസ് പ്രതിയായ 58 കാരന്‍ കുഴഞ്ഞുവീണ് മരിച്ചു.

നെയ്യാറ്റിന്‍കര സ്വദേശി സുരേന്ദ്രന്‍ ആണ് മരിച്ചത്. കൊലക്കേസില്‍ പരോളിലിറങ്ങിയ സുരേന്ദ്രന്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പാറശ്ശാലയിലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് സുരേന്ദ്രന്‍ ജയിലിലായത്. കാട്ടാക്കട നെട്ടുകാല്‍ത്തേരി ജയിലിലായിരുന്നു ഇയാളെ പാര്‍പിച്ചിരുന്നത്. പോസ്റ്റുമോര്‍ടെത്തിന് ശേഷം തുടര്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •