മൂഫിയയുടെ ഭര്‍ത്താവും കുടുംബവും കസ്റ്റഡിയില്‍

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കൊച്ചി: ഭര്‍ത്താവി​നും സി.ഐക്കുമെതിരെ കുറിപ്പെഴുതി യുവതി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ്​ കൂടുതല്‍ നടപടികളിലേക്ക്​.

മൂഫിയയുടെ ഭര്‍ത്താവ്​ സുഹൈലിനേയും കുടുംബത്തേയും പൊലീസ്​ കസ്റ്റഡിയിലെടുത്തു. ബുധനാഴ്ച പുലര്‍ച്ചെ കോതമംഗത്തെ ബന്ധുവീട്ടില്‍ നിന്നാണ്​​ ഇവരെ കസ്റ്റഡിയിലെടുത്തത്​. ചോദ്യം ചെയ്യലിന്​ ശേഷം അറസ്റ്റ്​ രേഖപ്പെടുത്തുമെന്നാണ്​ സൂചന.

ഭ​ര്‍​തൃ​വീ​ട്ടു​കാ​ര്‍ പീ​ഡി​പ്പി​ച്ചെ​ന്നും ആ​ലു​വ സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും ആ​രോ​പി​ച്ചായിരുന്നു​ നി​യ​മ വി​ദ്യാ​ര്‍​ഥി​നി ആ​ലു​വ എ​ട​യ​പ്പു​റം ടൗ​ണ്‍​ഷി​പ് റോ​ഡി​ല്‍ ക​ക്കാ​ട്ടി​ല്‍ ‘പ്യാ​രി​വി​ല്ല’​യി​ല്‍ ദി​ല്‍​ഷാ​ദി​െന്‍റ മ​ക​ള്‍ മൂ​ഫി​യ പ​ര്‍​വീ​ന്‍ ആത്​മഹത്യ ചെയ്​തത്​. ഭ​ര്‍​തൃ​പീ​ഡ​ന പ​രാ​തി​യി​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ അ​നു​ര​ഞ്ജ​ന ച​ര്‍​ച്ച ന​ട​ന്നി​രു​ന്നു. ഇ​തി​നു​ശേ​ഷം വീ​ട്ടി​ലെ​ത്തി സി.​ഐ​ക്കെ​തി​രെ ക​ത്ത് എ​ഴു​തിെ​വ​ച്ചാ​ണ്​ തൂ​ങ്ങി​മ​രി​ച്ച​ത്.

കോ​ത​മം​ഗ​ലം സ്വ​ദേ​ശി സു​ഹൈ​ലു​മാ​യി ഏ​പ്രി​ല്‍ മൂ​ന്നി​നാ​യി​രു​ന്നു മൂഫിയയുടെ നി​ക്കാ​ഹ്. നി​ക്കാ​ഹി​െന്‍റ ഭാ​ഗ​മാ​യു​ള്ള വി​രു​ന്ന്​ കോ​വി​ഡ് ഇ​ള​വി​നെ തു​ട​ര്‍​ന്ന് ഡി​സം​ബ​റി​ല്‍ ന​ട​ത്താ​നി​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ സ്ത്രീ​ധ​ന​ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​മാ​താ​വും പീ​ഡി​പ്പി​ച്ചെ​ന്ന്​ ആ​രോ​പി​ച്ച്‌ യു​വ​തി മൂ​ന്ന് മാ​സ​മാ​യി സ്വ​ന്തം വീ​ട്ടി​ലാ​യി​രു​ന്നു. ഭ​ര്‍​തൃ​പീ​ഡ​നം ആ​രോ​പി​ച്ച്‌ ആ​ലു​വ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ പ​രാ​തി​യും ന​ല്‍​കി. സി.​ഐ സി.​എ​ല്‍. സു​ധീ​റി​െന്‍റ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​രു​വ​രെ​യും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ സ്​​റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ചി​രു​ന്നു. ഇ​വി​ടെ​െ​വ​ച്ച്‌ സി.​ഐ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യി ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പി​ലുണ്ട്​. ഒ​ക്ടോ​ബ​ര്‍ 28ന് ​കോ​ത​മം​ഗ​ല​ത്തെ മ​ഹ​ല്ലി​ല്‍ മു​ത്ത​ലാ​ഖ് ചൊ​ല്ലു​ന്ന​തി​ന് സു​ഹൈ​ല്‍ ക​ത്ത് ന​ല്‍​കി​യി​രു​ന്നു. ഇ​തി​ന് യു​വ​തി​യും വീ​ട്ടു​കാ​രും വി​സ​മ്മ​തി​ച്ച​തും പീ​ഡ​ന​ കാ​ര​ണ​മാ​യെ​ന്നും പ​റ​യു​ന്നു.

തൊ​ടു​പു​ഴ അ​ല്‍ അ​സ്​​ഹ​ര്‍ ലോ ​കോ​ള​ജി​ല്‍ മൂ​ന്നാം വ​ര്‍​ഷ നി​യ​മ​വി​ദ്യാ​ര്‍​ഥി​നി​യാ​ണ് മൂഫിയ. ഫേ​സ്ബു​ക്കി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​രു​വ​രും വീ​ട്ടു​കാ​രു​മാ​യി ആ​ലോ​ചി​ച്ചാ​ണ് വി​വാ​ഹി​ത​രാ​യ​ത്. ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ് സു​ഹൈ​ല്‍. നി​ക്കാ​ഹ് സ​മ​യ​ത്ത് സു​ഹൈ​ലോ വീ​ട്ടു​കാ​രോ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നി​ല്ല. എ​ന്നാ​ല്‍, പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ട്ട് പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യി യു​വ​തി​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •