Fri. Apr 19th, 2024

കാലഹരണപ്പെട്ട 218 നിയമങ്ങള്‍ പിന്‍വലിക്കുന്നു

By admin Nov 25, 2021 #laws
Keralanewz.com

തിരുവനന്തപുരം: കാലഹരണപ്പെട്ട 218 നിയമങ്ങള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന നിയമ പരിഷ്‌കരണ കമീഷന്‍ സമര്‍പ്പിച്ച 15ാം റിപ്പോര്‍ട്ട് ഭേദഗതികളോടെ അംഗീകരിച്ച മന്ത്രിസഭ ഇതിന്​ 2021ലെ കേരള റദ്ദാക്കലും ഒഴിവാക്കലും ബില്‍ കൊണ്ടുവരാനും തീരുമാനിച്ചു.

തിരുവിതാംകൂര്‍, തിരു-കൊച്ചി, മലബാര്‍, കൊച്ചി പ്രദേശങ്ങള്‍ക്ക് ബാധകമായിരുന്ന 37 നിയമങ്ങള്‍ പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടും. 181 എണ്ണം നിയമ ഭേദഗതികളാണ്​. ഭേദഗതി നിയമങ്ങള്‍ മിക്കതും മൂല നിയമത്തി​െന്‍റ ഭാഗമായിട്ടുണ്ട്​. ​മൂലനിയമത്തിലുണ്ടായിരിക്കെ, ഭേദഗതി നിയമങ്ങള്‍ കൂടി നില്‍ക്കുന്നത്​ ആശയക്കുഴപ്പമുണ്ടാക്കുമെന്നാണ്​ വിലയിരുത്തല്‍.

മൃഗങ്ങളോട്​ ക്രൂരത തടയുന്ന നിയമം, ദേവദാസി സമ്ബ്രദായം അവസാനിപ്പിക്കുന്ന 1947 ലെ നിയമം, 1975 ലെ കേരള താല്‍ക്കാലിക കടാശ്വാസ നിയമം, തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ സ്ഥിരമായി നെല്ലും അരിയും നല്‍കണമെന്ന അവകാശം നിരോധിക്കുന്ന നിയമം, 2005 ലെ കേരള വിനോദ സഞ്ചാര പ്രദേശങ്ങള്‍ സംരക്ഷിക്കല്‍ നിയമം, 1124 ലെ താലിയം വിളംബരം, തിരുവിതാംകൂര്‍ കൊച്ചി വിനോദ നികുതി നിയമം തുടങ്ങിയവ പിന്‍വലിക്കുന്നതില്‍ ഉള്‍പ്പെടുന്നു. കേരള ബഡ്‌സ് ആക്‌ട് സെക്​ഷന്‍ 38 (1) പ്രകാരം കേരള ബാനിങ്​ ഓഫ് അണ്‍ ​െറഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീം ചട്ടങ്ങള്‍ രൂപവത്​കരിക്കാനും തീരുമാനിച്ചു.

Facebook Comments Box

By admin

Related Post