Fri. Apr 19th, 2024

ബസ് ചാർജ് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ നിരക്കു കൂടി പരിഗണിക്കാൻ സർക്കാർ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചു

By admin Nov 25, 2021 #news
Keralanewz.com

തിരുവനന്തപുരം: ബസ് ചാർജ് വർധിപ്പിക്കുന്നതിനൊപ്പം വിദ്യാർഥികളുടെ നിരക്കു കൂടി പരിഗണിക്കാൻ സർക്കാർ വിദ്യാർഥി സംഘടനകളുടെ യോഗം വിളിച്ചു. ഡിസംബർ രണ്ടിനാണ് യോഗം നിശ്ചയിച്ചിരിക്കുന്നത്. ഗതാഗതമന്ത്രി ആന്‍റണി രാജു, വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി എന്നിവരാകും വിദ്യാർഥി സംഘടനകളുമായി കൂടിയാലോചന നടത്തുക.

വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ര​ക്ക് വ​ർ​ധ​ന ബ​സ് ഉ​ട​മ​ക​ളു​ടെ ദീ​ർ​ഘ​കാ​ല​മാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. എ​ന്നാ​ൽ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ ശ​ക്ത​മാ​യ എ​തി​ർ​പ്പി​നെ തു​ട​ർ​ന്ന് ചാ​ർ​ജ് വ​ർ​ധി​പ്പി​ച്ചി​രു​ന്നി​ല്ല. പു​തി​യ സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ർ​ഥി നി​ര​ക്ക് വ​ർ​ധി​പ്പി​ക്കു​ന്ന​തി​നോ​ട് സ​ർ​ക്കാ​രി​നും എ​തി​ർ​പ്പി​ല്ലെ​ന്നാ​ണ് സൂ​ച​ന.

നി​ര​ക്ക് വ​ർ​ധ​ന​യെ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​ക​ളു​ടെ തീ​രു​മാ​നം. എ​തി​ർ​പ്പ് ക​ണ​ക്കി​ലെ​ടു​ക്കാ​തെ നി​ര​ക്ക് കൂ​ട്ടി​യാ​ൽ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​മെ​ന്നും പ്ര​തി​പ​ക്ഷ സം​ഘ​ട​ന​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്

Facebook Comments Box

By admin

Related Post