തെ​വാ​ട്ടി​യ വീ​ണ്ടും മി​ന്നി; ബം​ഗ​ളൂ​രു​വി​ന് 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

അ​ബു​ദാ​ബി: ഐ​പി​എ​ല്ലി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ​തി​രെ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​ന് 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിംഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് മോ​ശം തു​ട​ക്ക​മാ​യി​രു​ന്നു.

നാ​ല് ഓ​വ​റി​നി​ടെ രാ​ജ​സ്ഥാ​ന് മൂ​ന്ന് മു​ന്‍​നി​ര താ​ര​ങ്ങ​ളെ​യാ​ണ് ന​ഷ്ട​മാ​യ​ത്. ക്യാ​പ്റ്റ​ന്‍ സ്റ്റീ​വ് സ്മി​ത്തി​നെ (5) ഇ​സു​രു ഉ​ദാ​ന പു​റ​ത്താ​ക്കി. 12 പ​ന്തി​ല്‍ ഒ​രു സി​ക്സും മൂ​ന്നു ഫോ​റു​മ​ട​ക്കം 22 റ​ണ്‍​സെ​ടു​ത്ത ജോ​സ് ബ​ട്ട്ല​റെ ന​വ്ദീ​പ് സെ​യ്നി മ​ട​ക്കു​ക​യാ​യി​രു​ന്നു.

നാ​ലു റ​ണ്‍​സെ​ടു​ത്ത സ​ഞ്ജു​വി​നെ ചാ​ഹ​ല്‍ മ​ട​ക്കു​ക​യാ​യി​രു​ന്നു. ആ​ശ​യ​ക്കു​ഴ​പ്പം നി​ല​നി​ല്‍​ക്കു​ന്ന​താ​യി​രു​ന്നു സ​ഞ്ജു​വി​ന്‍റെ വി​ക്ക​റ്റ്. പി​ന്നീ​ട് ഉ​ത്ത​പ്പ​യും രാ​ജ​സ്ഥാ​നെ നി​രാ​ശ​യി​ലാ​ക്കി. 22 പ​ന്തി​ല്‍ 17 റ​ണ്‍​സാ​ണ് ഉ​ത്ത​പ്പ നേ​ടി​യ​ത്.

മ​ഹി​പാ​ലാ​ണ് രാ​ജ​സ്ഥാ​ന് ര​ക്ഷ​ക​നാ​യ​ത്. 39 പ​ന്തി​ല്‍ മൂ​ന്ന് സി​ക്സും ഒ​രു ഫോ​റും 47 റ​ണ്‍​സെ​ടു​ത്ത് മ​ഹി​പാ​ല്‍ രാ​ജ​സ്ഥാ​ന്‍റെ നെ​ടും​തൂ​ണാ​യി. അ​വ​സാ​ന ഓ​വ​റു​ക​ളി​ല്‍ രാ​ഹു​ല്‍ തെ​വാ​ട്ടി​യ ക​ത്തി​ക്ക​യ​റി. 12 പ​ന്തി​ല്‍ മൂ​ന്ന് സി​ക്സു​ക​ള്‍ പ​റ​ത്തി​യ തെ​വാ​ട്ടി​യ 24 റ​ണ്‍​സെ​ടു​ത്ത് പു​റ​ത്താ​ക​തെ നി​ന്നു.

ബം​ഗ​ളൂ​രു​വി​നാ​യി ച​ഹ​ല്‍ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ഇ​സു​രു ഉ​ദാ​ന ര​ണ്ട് വി​ക്ക​റ്റും സെ​യ്നി ഒ​രു വി​ക്ക​റ്റും നേ​ടി.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •