Fri. Mar 29th, 2024

രവി പൂജാരി അറസ്റ്റില്‍; പിടിയിലായത് ദക്ഷിണാഫ്രിക്കയില്‍ വച്ച്‌

By admin Feb 23, 2020 #Ravi Poojari
Keralanewz.com

അധോലോക കുറ്റവാളി രവി പൂജാരി അറസ്റ്റില്‍. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് രവി പൂജാരിയെ അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളുടെ നിരന്തരമായ ഇടപെടലിന് പിന്നാലെയാണ് രവി പൂജാരിയെ പിടികൂടിയത്.

കഴിഞ്ഞ ദിവസം ദക്ഷിണാഫ്രിക്കയിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം. അറസ്റ്റിലായ രവി പൂജാരിയെ പിന്നീട് സെനഗലില്‍ എത്തിച്ചു. രവി പൂജാരിയെ പിടികൂടാനുള്ള ഓപ്പറേഷനില്‍ ദക്ഷിണാഫ്രിക്കന്‍ ഏജന്‍സികളും സഹായിച്ചു.
രവി പൂജാരിയെ ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ കര്‍ണാടക പോലീസ് സംഘവും റോയുടെ ഉദ്യോഗസ്ഥരും സെനഗലില്‍ എത്തി. ഞായറാഴ്ചയോ തിങ്കളാഴ്ചയോ പൂജാരിയെ ഇന്ത്യയില്‍ എത്തിക്കുമെന്നാണ് സൂചന.

Facebook Comments Box

By admin

Related Post

Leave a Reply

Your email address will not be published. Required fields are marked *