ജില്ലാ പഞ്ചായത്ത് കാഞ്ഞിരപ്പള്ളി ഡിവിഷനിൽ 2 കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ വികസന പദ്ധതികൾ; ജെസ്സി ഷാജൻ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  

കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റി ഒരു വർഷം പൂർത്തീകരിക്കുമ്പോൾ കാഞ്ഞിരപ്പള്ളി ഡിവിഷനിൽ രണ്ടു കോടി എഴുപത്തിരണ്ട് ലക്ഷം രൂപയുടെ വികസന പദ്ധതികൾക്ക് അംഗീകാരമായതായി ജില്ലാ പഞ്ചായത്ത് മെമ്പറും പൊതു മാരമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ജെസ്സി ഷാജൻ അറിയിച്ചു. ഈ സാമ്പത്തിക വർഷം (2022 മാർച്ച് 31 നകം) പൂർത്തീകരിക്കേണ്ട പദ്ധതികളാണിവ.

അഞ്ചിലിപ്പാലം അപ്രോച്ച് റോഡിനും സംരക്ഷണഭിത്തി നിർമ്മിക്കാനും 20 ലക്ഷം, ഞള്ളമറ്റം എലൈറ്റ് ലൈബ്രറി പുനർനിർമ്മാണം – 25 ലക്ഷം, എലിക്കുളം കാപ്പുകയം പാടശേഖര സമിതി റൈസ് മിൽ നിർമ്മാണത്തിന് 10ലക്ഷം, മണിമല പഞ്ചായത്ത് ഓപ്പൺ സ്റ്റേഡിയം ഓപ്പൺ സ്റ്റേജ് – 15 ലക്ഷം, എലിക്കുളം പഞ്ചായത്ത് മാഞ്ഞുളം കാളകെട്ടി റോഡ് പുനരുദ്ധാരണം – 5 ലക്ഷം, പട്ടിമറ്റം പുതക്കുഴി റോഡ് – 10 ലക്ഷം, മണ്ണാറക്കയം പുത്തൻതോട് കോളനി ശുഭാനന്ദാശ്രമം റോഡ് പുനരുദ്ധാരണം 10 ലക്ഷം, വില്ലണി മിച്ചഭൂമി കോളനി റോഡ് ഹൈ മാസ്റ്റ് ലൈറ്റ് – 10 ലക്ഷം, പത്തേക്കർ കല്ലുങ്കൽ കോളനി കുടിവെള്ള പദ്ധതി – 10 ലക്ഷം, വട്ടകപാറ കുടിവെള്ള പദ്ധതി -5 ലക്ഷം, എലിക്കുളം വടുതല ആളുറുമ്പ് കാളകെട്ടി റോഡ് പുനരുദ്ധാരണം – 15 ലക്ഷം, വള്ളികാട് ചിറക്കടവ് റോഡ് പുനരുദ്ധാരണം – 8 ലക്ഷം, ഇളങ്ങോയി ചാമംപതാൽ റോഡ് പുനരുദ്ധാരണം 5 ലക്ഷം, കപ്പാട് ഗവ. ഹൈസ്കൂൾ പുനരുദ്ധാരണം – 10 ലക്ഷം, കാഞ്ഞിരപ്പള്ളി ഗവ. ഹയർ സെക്കണ്ടറി സ്കൂൾ പേട്ട – 5 ലക്ഷം, പുലിക്കല്ല് കെ.ജെ. ചാക്കോ മെമ്മോറിയൽ ഹൈസ്കൂൾ ഗേൾസ് ഫ്രണ്ട്ലി ടോയ്ലറ്റ് നിർമ്മാണം – 6 ലക്ഷം എലിക്കുളം പനമറ്റം ഗവ. എച്ച് എസ്.എസ്. പുനരുദ്ധാരണം – 6 ലക്ഷം വിഴിക്കിത്തോട് ആർ വി ജി എച്ച് എച്ച്.എസ്. പുനരുദ്ധാരണം 11 ലക്ഷം കുടിവെള്ള പദ്ധതിയുടെ ആനിത്തോട്ടം ചെക്ക് ഡാം പൂർത്തീകരണം – 10 ലക്ഷം, എലിക്കുളം വെളിയന്നൂർ റോഡ് പുനരുദ്ധാരണം – 5 ലക്ഷം, വെള്ളാവൂർ കല്ലോ ലീക്കടി പള്ളത്തുപാറ കോളനി പുനരുദ്ധാരണം – 8 ലക്ഷം, പൊതുകം വല ക്കാട് റോഡ് പുനരുദ്ധാരണം – 6 ലക്ഷം, കലയത്തോലി ദോഡ് പുനരുദ്ധാനം 5 ലക്ഷം, മണങ്ങല്ലൂർ പള്ളിക്കുന്ന് കോളനി കുടിവെള്ള പദ്ധതി 10 ലക്ഷം, കറിയ്ക്കാട്ടൂർ സി.സി.എം. ഹയർ സെക്കണ്ടറി സ്കൂർ – 10 ലക്ഷം, മണിലെ ഒന്നാം വാർഡ് തെരുവ് വിളക്ക് സ്ഥാപിക്കാൻ 1 ലക്ഷം. വിവിധ പ്രമേയങ്ങളിൽ കുഴൽകിണറുകൾ നിർമ്മിക്കാൻ 11 ലക്ഷം, അലി പാര സംരക്ഷണത്തി നിർമ്മിക്കാൻ മൈനർ ഇറിഗേഷൻ – 10 ലക്ഷം കറികളും ചിറ്റാർ തോട് സംക്ഷണം – 10 ലക്ഷം എന്നീ പദ്ധതികൾക്കാണ് അംഗീകാരമായത്.

നിലവിലുള്ള കോട്ടയം ജില്ലാ പഞ്ചായത്ത് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ ഒരു വർഷം പൂർത്തീകരിക്കാൻ പോവുകയാണ്. കോവിഡ് മഹാമാരിയും പ്രകൃതി ദുരന്തങ്ങളും മനുഷ്യജീവിതത്തെ വളരെയധികം ദുസ്സഹമാക്കിയ ദിനങ്ങളായിരുന്നു കടന്നുപോയത്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സർക്കാരും ത്രിതല പഞ്ചായത്തുകളും വലിയ തുക ചെലവഴിക്കേണ്ടിവന്നു.

ഈ പ്രതിസന്ധിയുടെ കാലത്തും കാഞ്ഞിപ്പള്ളി ഡിവിഷനിലെ വിവിധ വികസന പദ്ധതികൾക്കുവേണ്ടി 2 .72 കോടി രൂപ അനുവദിപ്പിക്കുവാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായി കരുതുന്നു. ഇതിനുവേണ്ട എല്ലാ സഹായങ്ങളും ചെയ്തുതന്ന കേരള സർക്കാരിനും ജില്ലാ പഞ്ചായത്ത് കമ്മിറ്റിക്കും പ്രത്യേകം നന്ദി പറയുന്നു.

പ്രതസമ്മേളനത്തിൽ പങ്കെടുത്തവർ:

വി പി ഇബ്രാഹിം, അഡ്വ എം എ ഷാജി, സണ്ണിക്കുട്ടി അഴകമ്പ്രായിൽ, സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് എന്നിവർ


Spread the love
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •