Fri. Mar 29th, 2024

കേരള യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അംഗവുമായിരുന്ന ജെയിംസ് പെരുമാകുന്നേലിന്‍റെയും യൂത്ത് ഫ്രണ്ട് (എം) മുന്‍ മണ്ഡലം പ്രസിഡന്‍റായിരുന്ന സിബി തൂമ്പങ്കലിൻ്റെയും അനുസ്മരണ സമ്മേളനം നടത്തി

By admin Nov 27, 2021 #news
Keralanewz.com

കാഞ്ഞിരപ്പള്ളി;കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി അംഗവുമായിരുന്ന ജെയിംസ് പെരുമാകുന്നേലിന്‍റെയും യൂത്ത് ഫ്രണ്ട് (എം) മുന്‍ മണ്ഡലം പ്രസിഡന്‍റായിരുന്ന സിബി തൂമ്പങ്കലിൻ്റെയും അനുസ്മരണ സമ്മേളനം നടത്തി
കാഞ്ഞിരപ്പള്ളി വ്യാപാര ഭവനില്‍ നടന്ന സമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. രണ്ടു വ്യക്തികളും പാർട്ടിക്ക് വേണ്ടി എപ്പോഴും ഉറച്ചു നിന്ന വ്യക്തിത്വങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടിക്കു വേണ്ടി സജീവമായി ഓടി നടന്നിരുന്ന വ്യക്തികളായിരുന്നു ജെയിംസ് പെരുമാകുന്നേലും സിബി തൂമ്പുങ്കലുമെന്ന് ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.

സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, സണ്ണി തെക്കേടം, ജോർജുകുട്ടി ആഗസ്തി, എ.എം. മാത്യു ആനിത്തോട്ടം, സാജൻ കുന്നത്ത്, ഷാജി പുതിയാപറന്പിൽ, അജു പനയ്ക്കൽ, റിജോ വാളാന്തറ, ജോളി മടുക്കക്കുഴി, റോസമ്മ തോമസ് തുടങ്ങിയവർ പ്രസംഗിച്ചു.

Facebook Comments Box

By admin

Related Post