Wed. Apr 24th, 2024

മീനച്ചിൽ കാർഷിക വികസന ബാങ്ക് മുഴുവൻ സീറ്റും എൽ.ഡി.എഫ് പിടിച്ചു 10 സീറ്റ് കേരള കോൺഗ്രസ് (എം) ന്

By admin Nov 28, 2021 #news
Keralanewz.com

പാലാ: മീനച്ചിൽ സഹകരണ  കാർഷിക വികസന ബാങ്ക് ഭരണം കേരള കോൺഗ്രസ് (എം) നേതൃത്വത്തിലുള്ള എൽ.ഡി.എഫി ന് പതിമൂന്ന് അംഗ ഭരണസമിതിയിൽ മുഴുവൻ സീററും എൽ.ഡി.എഫിന് ലഭിച്ചു. മീനച്ചിൽ താലൂക്ക് മുഴുവൽ പ്രവർത്തന മേഖലയായ ബാങ്ക് വർഷങ്ങളായി യു.ഡി.എഫ് ഭരണത്തിലായിരുന്നു. ആദ്യമായിട്ടാണ് ഇവിടെ എൽ.ഡി.എഫ് ഭരണത്തിലെത്തുന്നത്.കഴിഞ്ഞ 28 വർഷം ബാങ്ക് പ്രസിഡണ്ടായിരുന്ന ഇ.ജെ.ആഗസ്തിയുടെ നേതൃത്വത്തിലുള്ള യു.ഡി.എഫ്  പാനൽ മത്സര രംഗത്ത് ഉണ്ടായിരുന്നുവെങ്കിലും അവസാന ദിവസം വോട്ടെടുപ്പ് ബഹിഷ്കരിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു

ഇ.ജെ.ആഗസ്തിടെ നേതൃത്വത്തിൽ ഏതാനും കേരള കോൺഗ്രസ് ( എo) അംഗങ്ങൾ പാർട്ടി മാറിയതോടെ ഭൂരിപക്ഷം അoഗ ങ്ങൾ രാജിവയ്ക്കുകയും ഇതേ തുടർന്ന് രണ്ട് തവണ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയും തുടർന്ന് അഡ്മിനിസ്ട്രേറ്റർഭരണത്തിലുമായിരുന്നു ബാങ്ക്: ആറു മാസം മുമ്പ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചിരുന്നുവെങ്കിലും കോവിഡ്നിയന്ത്രണങ്ങളും കോടതി ഇടപെടലുകളുമായി നടപടികൾ നീണ്ടു പോവുകയായിരുന്നു.ഇന്ന് നടന്ന തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് (എo) ൽ നിന്നും 10 , സി.പി.എം 2, സി.പി.ഐ ഒന്ന് സീറ്റും നേടി.യു.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഏതാനും വോട്ടുകൾ മാത്രമാണ് ഇവിടെ ലഭിച്ചത്.കെ.കെ.അലക്സ്(മരങ്ങാട്ടുപിള്ളി പഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട്),ജോബി കുളത്തറ (സ്കൂൾ എംപ്ലോയീസ് സൊസൈറ്റി പ്രസിഡണ്ട്), കെ.പി.ജോസഫ് (കർഷക യൂണിയൻ (എം) ജനറൽ സെക്രട്ടറി) ഔസേപ്പച്ചൻ വാളിപ്ലാക്കൽ (കേരള കോൺഗ്രസ് (എം) ജില്ലാ സെക്രട്ടറി, ജോസഫ് മാത്യു, കെ.പ്രസാദ്, ബെന്നി തെരുവത്ത് (മുൻ രാമപുരം ഗ്രാമ പഞ്ചായത്ത് അംഗം), സണ്ണി നായിപുരയിടം, പി.എം.മാത്യു ( ജില്ലാ പഞ്ചായത്ത് അംഗം), ടി.ജി.ബാബു.; പെണ്ണമ്മ ജോസഫ് (വനിതാ കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡണ്ട്), ബെറ്റി ഷാജു ( മുൻ നഗരസഭാ ചെയർപേഴ്സൺ) ലതിക അജിത് എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.തെരഞ്ഞെടുപ്പ് നടപടി പൂർത്തിയാക്കുന്നത് തടയുവാൻ യു.ഡി.എഫ് നടത്തിയ നീക്കങ്ങൾക്കും ബാങ്ക് അംഗങ്ങളുടെ പിന്തുണ ഇല്ലാതെ മത്സര രംഗത്ത് ഇറങ്ങിയതിനും വ്യാജ പ്രചാരണങ്ങൾക്കും ലഭിച്ച തിരിച്ചടിയാണ് എൽ.ഡി.എഫിൻ്റെ തകർപ്പൻ വിജയമെന്ന് എൽ.ഡി.എഫ് നേതാക്കളായ പി.എം.ജോസഫും, ഫിലിപ്പ് കുഴികുളവും പറഞ്ഞു

Facebook Comments Box

By admin

Related Post