Fri. Mar 29th, 2024

ഇന്നും നാളെയും പുതിയ ന്യൂനമർദ്ദങ്ങൾ രൂപപ്പെടും; ഇന്ന് 12 ജില്ലകളിൽ യെലോ അലർട്ട്

By admin Nov 30, 2021 #news
Keralanewz.com

തിരുവനന്തപുരം: സംസ്ഥാനത്ത് കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള 12 ജില്ലകളിൽ ഇന്നു ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ബംഗാൾ‍ ഉൾക്കടലിൽ ഇന്നും അറബിക്കടലിൽ നാളെയും പുതിയ ന്യൂനമർദം രൂപപ്പെടുമെങ്കിലും കേരളത്തെ കാര്യമായി സ്വാധീനിക്കാൻ സാധ്യതയില്ല. അതേസമയം ഇന്ന് അറബിക്കടലിൽ മീൻ പിടിക്കാൻ പോകരുതെന്നും മുന്നറിയിപ്പുണ്ട്. നാളെ മുതൽ മഴ കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.  

ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ കടലിൽ ഇന്ന് പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. ഇത് പടിഞ്ഞാറ്, വടക്ക്–പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് 48 മണിക്കൂറിൽ തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ പ്രവേശിച്ചു തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കാനാണു സാധ്യത. മധ്യ കിഴക്കൻ അറബിക്കടലിൽ നാളെ പുതിയ ന്യൂനമർദം രൂപപ്പെട്ടേക്കും. 

ശ്രീലങ്കൻ തീരത്തു രൂപപ്പെട്ട ചക്രവാതച്ചുഴി അറബിക്കടലിലേക്കു നീങ്ങിത്തുടങ്ങി

Facebook Comments Box

By admin

Related Post