കടുത്ത വയറുവേദന; 17കാരിയെ ആശുപത്രിയിലെത്തിച്ചു; ഗര്‍ഭിണി; സഹോദരന്‍ അറസ്റ്റില്‍

Spread the love
       
 
  
    

മൈസുരു: പതിനേഴുകാരിയായ സഹോദരിയായ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവിനെ മൈസൂരു പൊലീസ് അറസ്റ്റ് ചെയ്തു.

ഡിപ്ലോമ വിദ്യാര്‍ത്ഥിനിയായ 17-കാരിയെയാണ് യുവാവ് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയത്. പെണ്‍കുട്ടിയുടെ അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്ബ് കുടുംബത്തെ ഉപേക്ഷിച്ച്‌ പോയിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്ബ് തന്നെ അമ്മയും മരിച്ചു. മുതിര്‍ന്ന രണ്ട് സഹോദരിമാരും സഹോദരന്‍മാരുമാണ് പെണ്‍കുട്ടിക്കുള്ളത്. സഹോദരിമാര്‍ ഭര്‍തൃവീടുകളിലാണ് താമസം. സഹോദരന്‍മാര്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടിയുടെ താമസം. ഇവരില്‍ ഒരാള്‍ കടുത്ത മദ്യപാനിയായിരുന്നു. ഇയാളാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നില്ല. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തിയപ്പോഴാണ് ഗര്‍ഭിണിയാണെന്ന് വ്യക്തമായത്. തുടര്‍ന്ന് ആരാണ് കാരണക്കാരനെന്ന് ചോദിച്ചപ്പോള്‍, പെണ്‍കുട്ടി സഹോദരന്റെ പേര് പറയുകയായിരുന്നു. ഇതോടെ ഡോക്ടര്‍ പൊലീസിനെ വിവരം അിറിയിച്ചു. ആലനഹള്ളി പൊലീസ് എത്തി സഹോദരനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Facebook Comments Box

Spread the love