Sat. Apr 20th, 2024

വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധനവ് ഒഴിവാക്കണം ; കെ.എസ്.സി (എം)

By admin Dec 2, 2021 #news
Keralanewz.com

തിരുവനന്തപുരം: ബസ് ചാർജ്ജ് വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബഹു ഗതാഗത വകുപ്പ് മന്ത്രി, ബഹു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നിവർ വിളിച്ചു ചേർത്ത വിദ്യാർത്ഥി സംഘടനാ നേതാക്കളുടെ മീറ്റിംഗിൽ  കോവിഡിനെ തുടർന്ന് പൊതുജനങ്ങൾ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ അവസരത്തിൽ വിദ്യാർത്ഥികളുടെ ബസ് ചാർജ്ജ് വർദ്ധനവ് ഒഴിവാക്കണമെന്ന് കെ. എസ്.സി (എം) സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽ ആവശ്യപ്പെട്ടു

ഈ നാട്ടിലെ സാധാരണക്കാരൻ്റെയും വിദ്യാർത്ഥികളുടെയും പ്രതീക്ഷയായ ഇടതുപക്ഷ ജനാധിപത്യ ഗവൺമെൻ്റ് വിദ്യാർത്ഥികളുടെ യാത്ര ക്ലേശങ്ങൾ പരിഹരിക്കാൻ ഉചിതമായ നടപടി സ്വീകരിക്കണമെന്നും, വിദ്യാർത്ഥികളുടെ സ്കൂളിലേയ്ക്കുള്ള ബസ് യാത്രയിൽ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പരാതി പരിഹാര സെൽ രൂപികരിക്കണമെന്നും, ഹെൽപ്പ്ലൈൻ നമ്പർ വാഹനത്തിൽ പ്രദർശിപ്പിക്കണം എന്നും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബസ് സർവ്വീസുകളുടെ സാമ്പത്തിക പ്രതിസന്ധിയുടെ ഭാരം വിദ്യാർത്ഥികളുടെമേൽ കെട്ടിവെക്കരുതെന്നും റ്റോബി തൈപ്പറമ്പിൽ 02/12/2021 ചേർന്ന യോഗത്തിൽ ആവശ്യപ്പെട്ടു. കെ എസ് സി (എം)ൻറ്റെ ആവിശ്യം  അനുകൂലമായി പരിഗണിക്കാമെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു ഉറപ്പു നല്കിയതായി KSC M സംസ്ഥാന പ്രസിഡൻ്റ് റ്റോബി തൈപ്പറമ്പിൽഅറിയിച്ചു

Facebook Comments Box

By admin

Related Post