Fri. Mar 29th, 2024

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി

By admin Dec 3, 2021 #news
Keralanewz.com

സി പി എമ്മിന്റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് ഒരു വര്‍ഷത്തിന് ശേഷം കോടിയേരി ബാലകൃഷ്ണന്‍ തിരിച്ചെത്തി. പാര്‍ട്ടി ജില്ലാ സമ്മേളനങ്ങളിലേക്ക് കടക്കുന്നതിനിടെയാണ് കോടിയേരിയെ വീണ്ടും സെക്രട്ടറി സ്ഥാനത്തേക്ക് കൊണ്ടുവന്നത്. കോടിയേരിയുടെ തിരിച്ചുവരവിന് ഇന്ന് ചേര്‍ന്ന സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകാരം നല്‍കി. സെക്രട്ടേറിയറ്റില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കോടിയേരിയുടെ തിരിച്ചുവരവിനായി ആവശ്യപ്പെടുകയായിരുന്നു.

ആരോഗ്യകാരണങ്ങളാലായാണ് കഴിഞ്ഞ വര്‍ഷം നവംബറില്‍ കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് താത്കാലികമായി വിട്ടുനിന്നത്. പാര്‍ട്ടിയുടെ അനുമതിയോടെയായിരുന്നു ഇത്. തുടര്‍ന്ന് എല്‍ ഡി എഫ് കണ്‍വീനറായിരുന്ന എ വിജയരാഘവന്‍ തുടര്‍ന്ന് സി പി എമ്മിന്റെ സെക്രട്ടറിയുടെ ചുമതലൂടി വഹിക്കുകയായിന്നു.

Facebook Comments Box

By admin

Related Post