Thu. Apr 25th, 2024

ഇരിങ്ങാലക്കുടയിലെ യുവാക്കളുടെ മരണം; ഫോ​ര്‍​മ​ലി​ന്‍ ഉ​പ​യോ​ഗി​ച്ച​ത് അ​ബ​ദ്ധ​ത്തി​ലാ​കാ​മെ​ന്ന് നി​ഗ​മ​നം

By admin Dec 4, 2021 #death #liquor
Keralanewz.com

തൃ​ശൂ​ര്‍: ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ര​ണ്ട് പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ ഫോ​ര്‍​മ​ലി​ന്‍ ക​ല​ര്‍​ന്ന​ത് അ​ബ​ദ്ധ​ത്തി​ലാ​വാ​മെ​ന്ന് പൊ​ലീ​സ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

കൂ​ടു​ത​ല്‍ വ്യ​ക്ത​ത​ക്കാ​യി സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ക്കു​ക​യാ​ണ് പൊ​ലീ​സ്. ച​ന്ത​ക്കു​ന്ന് ക​ണ്ണ​മ്ബി​ള്ളി വീ​ട്ടി​ല്‍ നി​ശാ​ന്ത്. എ​ട​തി​രി​ഞ്ഞി അ​ണ​ക്ക​ത്തി​പ്പ​റ​മ്ബി​ല്‍ ബി​ജു എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം മ​ദ്യം ക​ഴി​ച്ച്‌ അ​വ​ശ​നി​ല​യി​ലാ​യി മ​രി​ച്ച​ത്. നി​ശാ​ന്തിെന്‍റ ര​ണ്ട്​ ക​ട​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചു.

അ​സ്വാ​ഭാ​വി​ക​മാ​യി ഒ​ന്നും അ​റി​യാ​നാ​യി​ട്ടി​ല്ലെ​ന്നാ​ണ് പൊ​ലീ​സ് പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​ദ്യ​ത്തി​ലേ​ക്ക് വെ​ള്ള​മാ​ണെ​ന്ന് ക​രു​തി അ​ബ​ദ്ധ​ത്തി​ല്‍ ഫോ​ര്‍​മ​ലി​ന്‍ ചേ​ര്‍​ത്ത​താ​ണെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ പൊ​ലീ​സ് എ​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​കീ​ട്ടാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് മ​ദ്യ​പി​ക്കു​ന്ന​ത്. റോ​ഡി​നോ​ട് ചേ​ര്‍​ന്നാ​ണ് ഇ​രു​വ​രു​ടെ​യും ക​ട​ക​ള്‍. മ​റ്റ് യാ​ത്ര​ക്കാ​ര്‍​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ന്‍ വെ​ള്ള​ത്തി​ന് അ​രി​കി​ലാ​യി ത​ന്നെ വെ​ച്ചി​രു​ന്ന ഫോ​ര്‍​മ​ലി​ന്‍ ഇ​രു​ട്ടി​ല്‍ മാ​റി​യ​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

ഫോ​ര്‍​മ​ലി​ന്‍ ഇ​വ​ര്‍​ക്ക് ല​ഭി​ച്ച​തിെന്‍റ ഉ​റ​വി​ട​വും ക​ഴി​ക്കാ​നു​ണ്ടാ​യ സാ​ഹ​ച​ര്യ​വു​മാ​ണ് പൊ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കോ​ഴി ഫാ​മു​ക​ളി​ല്‍ അ​ണു​ന​ശീ​ക​ര​ണ​ത്തി​ന് ഇ​ത് ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. രൂ​ക്ഷ​മാ​യ ഗ​ന്ധ​വും എ​രി​ച്ചി​ലും ഉ​ണ്ടാ​ക്കു​ന്ന ദ്രാ​വ​ക​മാ​ണ് ഫോ​ര്‍​മ​ലി​ന്‍. ഫോ​ര്‍​മ​ലി​ന്‍ അ​ല്‍​പം മാ​ത്രം സൂ​ക്ഷി​ച്ചി​രു​ന്ന കു​പ്പി​യി​ലേ​ക്ക് അ​റി​യാ​തെ വെ​ള്ളം നി​റ​ച്ച​തി​നാ​ലാ​കും മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ തീ​വ്ര​ത ഇ​രു​വ​രും അ​റി​യാ​തി​രു​ന്ന​ത് എ​ന്നാ​ണ് ക​രു​തു​ന്ന​ത്. ഫോ​ര്‍​മ​ലി​ന്‍ സൂ​ക്ഷി​ക്കാ​ന്‍ ലൈ​സ​ന്‍​സ് ആ​വ​ശ്യ​മി​ല്ലാ​ത്തി​നാ​ല്‍ ഉ​റ​വി​ടം ക​ണ്ടെ​ത്തു​ന്ന​തും പ്ര​യാ​സ​ക​ര​മാ​ണ്.

Facebook Comments Box

By admin

Related Post