Fri. Mar 29th, 2024

ജില്ലയിൽ പി.എസ്.സി പരീക്ഷകേന്ദ്രങ്ങൾ അനുവദിക്കുമ്പോൾ പരമാവധി അടുത്ത് കേന്ദ്രങ്ങൾ അനുവദിക്കണം; അംബിക ഗോപാലകൃഷ്ണൻ

By admin Dec 4, 2021 #news
Keralanewz.com

തൊടുപുഴ:പി.എസ്.സിപരിക്ഷ കേന്ദ്രങ്ങൾ അനുവദിക്കുന്നതി ലധികവും ഹൈറേഞ്ചിന്റെ ഉൾ പ്രദേശങ്ങളിലാണ്  ഇത് മുലം സ്ത്രീകൾ, ഉൾപ്പടെയുള്ള ഉദ്യോഗാർത്ഥികൾ പരിക്ഷ എഴുതുവാൻ വളരെയേറെ യാത്രാക്ലേശം അനുഭവിക്കുന്നു. ഉച്ച കഴിഞ്ഞ് പരിക്ഷ നടത്തുന്നതിനാൽ ലോറേഞ്ചിലുള്ളവർ തിരിച്ചു ഭവനങ്ങളിൽ എത്തുമ്പോൾ പാതിരാത്രിയാകുന്നു വാഹനസൗകര്യം തീരെ കുറവുള്ള ഹൈറേഞ്ചമേഖല കളിൽ ലോറേഞ്ചിൽ ഉള്ളവർക്ക് പരിക്ഷ കേന്ദ്രങ്ങൾ അനുവാദിക്കുന്നത്. യാതൊരു മാനദണ്ഡവും കൂടാതെയാണ്. ഇത് വളരെ അധികം ബുദ്ധിമുട്ട് സ്ത്രീകളടക്കമുള്ള വർക്ക്  ഉണ്ടാക്കുന്നു

കഴിഞ്ഞ ദിവസത്തെ പി.എസ്.സി പരിക്ഷ കഴിഞ്ഞ് വാഹനസൗകര്യം ഇല്ലാത്ത മലയോര മേഖലകളിൽ പരീക്ഷ എഴുതിയവർ മണ്ണിടിഞ്ഞ്  മലയോര മേഖലയിലേക്കുള്ള  റോഡ് ഗതാഗതം തടസപ്പെട്ടതിനാൽ നിരവധിയാളുകളെ പരിഭ്രാന്തിയിലാക്കി ,ഈ വിഷയം ജില്ലയിലെ പിഎസ്‌സി അധികാരികൾ വളരെ ഗൗരമായി എടുക്കണമെന്നും അംബിക ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു

Facebook Comments Box

By admin

Related Post