Fri. Apr 19th, 2024

ഭര്‍ത്താവ് തയ്ച്ചുനല്‍കിയ ബ്ളൗസ് ഇഷ്ടമായില്ല, മുപ്പത്തിയഞ്ചുകാരി ജീവനൊടുക്കി

By admin Dec 6, 2021 #news
Keralanewz.com

ഹൈദരാബാദ്: തയ്യല്‍ക്കാരനായ ഭര്‍ത്താവ് തനിക്കിഷ്ടപ്പെട്ട രീതിയില്‍ ബ്ളൗസ് തയ്ച്ചുനല്‍കാത്തതില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു.

മുപ്പത്തിയഞ്ചുകാരിയായ വിജയലക്ഷിയാണ് ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ ആംബര്‍പേട്ട് ഏരിയയില്‍ ഗോല്‍നഗ തിരുമല നഗറിലാണ് സംഭവം. ബ്ളൗസിന്റെ പേരില്‍ ഭര്‍ത്താവുമായി വഴക്കിട്ട ഇവരെ പിന്നീട് കിടപ്പുമുറിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിജയലക്ഷമിയും ഭര്‍ത്താവായ ശ്രീനിവാസും സ്കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളുമടങ്ങുന്ന കുടുംബം കഴിഞ്ഞിരുന്നത് ശ്രീനിവാസ് സാരികളും, ബ്ളൗസ്

തുണികളും വീടുകളില്‍ കയറിയിറങ്ങി വിറ്റുകിട്ടുന്ന വരുമാനത്തിലാണ്. ഇയാള്‍ വീട്ടിലിരുന്നു തന്നെ തുണികള്‍ തയ്ച്ചു നല്‍കാറുമുണ്ടായിരുന്നു.

ശ്രീനിവാസ് തയ്ച്ചുനല്‍കിയ ബ്ളൗസ് ഇഷ്ടമാകാത്ത വിജയലക്ഷി അത് തനിക്കിഷ്ടമുള്ള രീതിയില്‍ വീണ്ടും തയ്ച്ചു നല്‍കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് നിരസിച്ച ശ്രീനിവാസ്, ബ്ളൗസിലെ തയ്യലുകള്‍ അഴിച്ച്‌ തിരികെ നല്‍കിയ ശേഷം സ്വന്തം ഇഷ്ടപ്രകാരം തയ്ക്കാന്‍ വിജയലക്ഷിയോടു ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതയായ വിജയലക്ഷി കിടപ്പുമുറിയില്‍ കടന്ന് വാതിലടക്കുകയായിരുന്നു. പിന്നീട് സ്കൂള്‍ കഴിഞ്ഞെത്തിയ മക്കള്‍ തുടര്‍ച്ചയായി തട്ടിയിട്ടും വിജയലക്ഷി വാതില്‍ തുറക്കാതിരുന്നപ്പോള്‍

ശ്രീനിവാസിനെ വിവരമറിയിച്ചു. വീട്ടിലെത്തിയ ശ്രീനിവാസ് വാതില്‍ തുറന്നപ്പോള്‍ വിജയലക്ഷിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിജയലക്ഷിയുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു

Facebook Comments Box

By admin

Related Post