Sat. Apr 20th, 2024

മൊബൈല്‍ ഫോണ്‍ പാടില്ല, കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണം; കത്രീന കൈഫിന്റെ വിവാഹത്തിന് പങ്കെടുക്കണമെങ്കില്‍ നാല് കാര്യങ്ങള്‍ നിര്‍ബന്ധമായി പാലിക്കണം

By admin Dec 7, 2021 #news
Keralanewz.com

മുംബയ്: ബോളിവുഡില്‍ നിലവില്‍ ഏറ്രവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് കത്രീനാ കൈഫിന്റെയും വിക്കി കൗശലിന്റെയും വിവാഹം.

വളരെ ചുരുക്കം ചിലരെ മാത്രമാണ് കത്രീനയും വിക്കിയും മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന തങ്ങളുടെ വിവാഹത്തിന് ക്ഷണിച്ചിട്ടുള്ളത്. എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥികള്‍ പോലും കര്‍ശനമായ ചില നിബന്ധനകള്‍ പാലിക്കേണ്ടതായുണ്ട്. നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് വിവാഹ ചടങ്ങുകള്‍ നടക്കുന്നത്.

പ്രത്യേക സ്റ്റിക്കര്‍ ഉള്ള വാഹനങ്ങള്‍ക്ക് മാത്രം പ്രവേശനം

വിവാഹത്തിന് വരുന്ന അതിഥികള്‍ ഒരു പ്രത്യേക സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തിലായിരിക്കണം വിവാഹവേദിയില്‍ എത്തേണ്ടത്. വിവാഹത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള ഇവന്റ് മാനേജ്മെന്റ് കമ്ബനിയായിരിക്കും ഈ സ്റ്റിക്കര്‍ ഡിസൈന്‍ ചെയ്യുന്നതും വിതരണം ചെയ്യുന്നതും. ഈ സ്റ്റിക്കര്‍ പതിപ്പിച്ച വാഹനത്തില്‍ അല്ലാതെ മറ്റേതൊരു വാഹനത്തില്‍ വിവാഹ വേദിയില്‍ എത്തിയാലും അവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാനേജ്മെന്റ് കമ്ബനി അറിയിച്ചിട്ടുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് തയ്യാറാക്കിയിരിക്കുന്നത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് തങ്ങളുടെ ജോലി എളുപ്പമാക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു സ്റ്റിക്കര്‍ നിര്‍മിക്കുന്നതെന്ന് ഇവന്റ് മാനേജ്മെന്റ് കമ്ബനി അറിയിച്ചു

നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം

വിവാഹത്തിന് വരുന്ന അതിഥികളെല്ലാവരും നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായും കൊണ്ടുവരണം. കൊവിഡ് സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തവരെ ഒരു കാരണവശാലും ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.

രണ്ട് ഡോസ് വാക്സിനും വേണം

നെഗറ്റീവ് കൊവിഡ് സര്‍ട്ടിഫിക്കറ്റ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, രണ്ട് ഡോസ് കൊവിഡ് വാക്സിനും എടുത്തിട്ടുണ്ടെന്നതിന്റെ തെളിവും സുരക്ഷാ ഉദ്യോഗസ്ഥരെ കാണിച്ച്‌ ബോദ്ധ്യപ്പെടുത്തിയാല്‍ മാത്രമേ ഉള്ളിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു.

കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാര്‍ ഒപ്പിടണം

ഇതിനെല്ലാം പുറമേ ചില കര്‍ശന നിര്‍ദേശങ്ങള്‍ അടങ്ങിയ കരാറില്‍ അതിഥികള്‍ ഒപ്പുവയ്ക്കണം

വിവാഹത്തിന്രയോ അതുമായി ബന്ധപ്പെട്ട ചടങ്ങുകളുടേയോ ചിത്രങ്ങള്‍ എടുക്കില്ല, വിവാഹ വേദി എവിടെയാണെന്നോ വിവാഹത്തെ കുറിച്ചുള്ള വിവരങ്ങളോ ആര്‍ക്കും പറഞ്ഞു കൊടുക്കില്ല, വിവാഹ വിശേഷങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവയ്ക്കില്ല, മൊബൈല്‍ ഫോണ്‍ വിവാഹ വേദിയില്‍ കൊണ്ടു വരില്ല തുടങ്ങിയ നിബന്ധനകളാണ് ഈ കരാറില്‍ അടങ്ങിയിട്ടുള്ളത്. മാദ്ധ്യമങ്ങള്‍ വിവാഹ വിശേഷങ്ങള്‍ ചോര്‍ത്തുന്നത് തടയുന്നതിനുള്ളതാണ് ഭൂരിപക്ഷം നിബന്ധനകളും

Facebook Comments Box

By admin

Related Post