Tue. Apr 23rd, 2024

റേഷന്‍ കാര്‍ഡ് പുതുക്കാന്‍ ഇനി പതിവ് റേഷനിങ് ഇല്ല

By admin Dec 7, 2021 #news
Keralanewz.com

തിരുവനന്തപുരം: അഞ്ചുവര്‍ഷത്തെ ഇടവേളയില്‍ റേഷന്‍കാര്‍ഡ് കൂട്ടത്തോടെ പുതുക്കുന്ന പതിവിന് വിരാമം. ഇനി എപ്പോള്‍ വേണമെങ്കിലും കാര്‍ഡ് പുതുക്കാമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്.

റേഷന്‍ കാര്‍ഡ്മാനേജ്‌മെന്റ് സിസ്റ്റം എന്ന ഓണ്‍ലൈന്‍സംവിധാനത്തിലൂടെയാണ് റേഷന്‍ കാര്‍ഡ് പുതുക്കുക. റേഷന്‍ കടയിലെ ഡ്രോപ് ബോക്‌സ് വഴിയോ അക്ഷയ കേന്ദ്രം വഴിയോ കാര്‍ഡ് പുതുക്കാം. കൂടാതെ ecitizen.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഉപഭോക്താക്കള്‍ക്ക് നേരിട്ടും പുതുക്കാം.കാര്‍ഡിനുള്ള അപേക്ഷകള്‍ താലൂക്ക് സപ്ലൈ ഓഫിസുകളിലും സിറ്റി റേഷനിങ് ഓഫിസുകളിലും നേരിട്ട് സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു.

2017 വരെ അഞ്ചുവര്‍ഷം കൂടുമ്ബോള്‍ കൂട്ടത്തോടെ പുതുക്കുന്ന രീതിയാണ് നിലനിന്നിരുന്നത്. ഇത് ഏറെ സങ്കീര്‍ണതകള്‍ സൃഷ്ടിച്ചതോടെയാണ് പുതുരീതിയിലേക്ക് മാറിയത്. ഇതോടെ എപ്പോള്‍ വേണമെങ്കിലും കാര്‍ഡ് പുതുക്കാം.കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കാന്‍

റേഷന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കണം. ഏതെങ്കിലും കാരണവശാല്‍ ആധാര്‍ എടുത്തിട്ടില്ലാത്തവര്‍ക്ക് താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നുളള സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ ഇളവുലഭിക്കും. പ്രവാസികളുടെ കാര്‍ഡിനും ഇളവുണ്ട്. കാര്‍ഡിലെ വിവരങ്ങള്‍ തിരുത്താനും ചേര്‍ക്കാനും ഈ മാസം 15 വരെ സമയമുണ്ട്

Facebook Comments Box

By admin

Related Post