Thu. Apr 18th, 2024

ഇടുക്കി അണക്കെട്ട് തുറന്നു; ചെറുതോണിയുടെ ഷട്ടര്‍ 40 സെന്‍റിമീറ്റര്‍ ഉയര്‍ത്തി, ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്

By admin Dec 7, 2021 #dam #idukki
Keralanewz.com

ചെറുതോണി: ഇടുക്കി അണക്കെട്ട് ചൊവ്വാഴ്ച രാവിലെ തുറന്നു. മൂന്നാം നമ്ബര്‍ ഷട്ടറാണ് ഉയര്‍ത്തിയത്. ജലനിരപ്പ് 2401 അടി പിന്നിട്ടതോടെയാണ് അണക്കെട്ട് തുറക്കാന്‍ തീരുമാനമായത്.

മൂന്നാം നമ്ബര്‍ ഷട്ടര്‍ 40 സെന്‍റിമീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.

നാല് മാസത്തിനിടെ ഇത് മൂന്നാം തവണയാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത്. പെരിയാര്‍ തീരത്ത് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിങ്കളാഴ്ച ഒരു ദിവസം കൊണ്ട് ജലനിരപ്പില്‍ 0.24 അടിയുടെ വര്‍ദ്ധനവ് ഉണ്ടായി. മുല്ലപ്പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതാണ് ജലനിരപ്പ് വേഗത്തില്‍ ഉയരാന്‍ കാരണമായത്.

അതേ സമയം മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് മുന്നറിയിപ്പില്ലാതെ തമിഴ്നാട് രാത്രിയില്‍ ഷട്ടറുകള്‍ തുറന്ന് വലിയ തോതില്‍ വെള്ളം പുറത്തേക്കൊഴുക്കുന്നതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു.

Facebook Comments Box

By admin

Related Post