Tue. Apr 23rd, 2024

ബിപിൻ റാവത്തിന്റെ മൃതസംസ്കാരം വെള്ളിയാഴ്ച ഡൽഹിയിൽ

By admin Dec 9, 2021 #news
Keralanewz.com

കൊച്ചി: ഇന്നലെ  ഊട്ടിക്കടുത്ത് ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും ഭാര്യയും ഉള്‍പ്പെടെ 13 പേര്‍ മരിച്ച സംഭവം രാജ്യത്തെ ഞെട്ടിച്ചു.
കുനൂരിലാണ് സംഭവം നടന്നത്. സൈനിക മേധാവിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച്‌ നിരവധിപേരാണ് എത്തിയത്. അപകടത്തില്‍ വിടപറഞ്ഞ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തിന്റെ സംസ്‌കാരം വെള്ളിയാഴ്ച നടക്കും. ഇന്ന് വൈകിട്ടോടെ അദ്ദേഹത്തിന്റെ മൃതദേഹം വെല്ലിങ്ഡണിലെ ആശുപത്രിയില്‍നിന്ന് വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിയിലെത്തിക്കും.
വെള്ളിയാഴ്ച പതിനൊന്ന് മണി മുതല്‍ ഔദ്യോഗിക വസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. രണ്ട് മണിവരെയാണ് പൊതുദര്‍ശനം ഉണ്ടാകുക. പിന്നീട് കാമരാജ് മാര്‍ഗില്‍ നിന്നും വിലാപയാത്രായായി മൃതദേഹം ഡല്‍ഹി കന്റോണ്‍മെന്റിലെത്തിക്കും. തുടര്‍ന്ന്, ഡല്‍ഹി ബ്രാര്‍ സ്‌ക്വയറില്‍ സംസ്‌കാരം നടക്കും. ബിപിന്‍ റാവത്തിന്റെ മരണത്തില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്

Facebook Comments Box

By admin

Related Post