പാലാ ജനറൽ ആശുപത്രി – ഡയാലിസിസ് ഉപകരണങ്ങൾ തിരികെ എത്തിച്ചു: വൃക്കരോഗികൾക്ക് ക്രിസ്മസ് – പുതുവർഷ സമ്മാനമായി ഡയാലിസിസ് ആരംഭിക്കും; ജോസ്.കെ.മാണി എം.പി; ഉപകരണങ്ങൾക്കായി 15 ലക്ഷം, കൃത്രിമ അവയവ നിർമ്മാണ വിഭാഗവും ഉടൻ

Spread the love
       
 
  
    

പാലാ: വാക്ക് പാലിച്ച് ജോസ്.കെ.മാണി പാലാ ജനറൽ ആശുപത്രിയിൽ സ്ഥാപിക്കുവാനായി എത്തിക്കുകയും പിന്നീട് തിരികെ കൊണ്ടു പോയതുമായ എല്ലാ ഡയാലിസിസ് ഉപകരണങ്ങളും തിരികെ എത്തിക്കുമെന്ന വാക്ക് നടപ്പാക്കിയിരിക്കുകയാണ് ജോസ്.കെ.മാണി. കൊണ്ടുപോയ പത്ത് ഡയാലിസിസ് ഉപകരണങ്ങളും തിരികെ ലഭ്യമാക്കി ഇവിടെ സ്ഥാപിക്കുവാനുള്ള നടപടികൾ ധൃതഗതിയിൽ നടന്നുവരുന്നതായി ജോസ്.കെ. മാണി എം.പി അറിയിച്ചു.ഇതിനാവശ്യമായ മുറികൾ സജ്ജീകരിച്ചു കഴിഞ്ഞു.ആർ.ഒ പ്ലാൻ്റും അനുബന്ധ ഉപകരണങ്ങളും മററ് ക്രമീകരണങ്ങളും ഉടൻ സജ്ജമാക്കുമെന്നും അദ്ദേഹം അറിയിച്ചു.കിഫ് ബി ഫണ്ട് വിനിയോഗിച്ച് കെ.എം.എസ്.സി .എൽ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.


ക്രിസ്മസ് -പുതുവർഷ സമ്മാനമായി വൃക്കരോഗികൾക്കായി ഡയാലിസിസ് യൂണിറ്റുകൾ തുറന്നു നൽകുമെന്ന് ജോസ്.കെ.മാണി അറിയിച്ചു.പുതുതായി നിർമ്മിച്ച കാത്ത് ലാബ് ബ്ലോക്കിലെ ഒന്നാം നിലയിലാകും ഡയാലിസിസ് വിഭാഗം പ്രവർത്തിക്കുക.
ഇതോടൊപ്പം വൃക്കരോഗ ചികിത്സാ വിഭാഗം കൂടി ആരംഭിക്കണമെന്ന നിർദ്ദേശവും നെഫ്രോജിസ്റ്റ് തസ്തികയും മററു ജീവനക്കാരെയും ലഭ്യമാക്കണമെന്നും ആരോഗ്യ വകുപ്പിനോട് അഭ്യർത്ഥിച്ചിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. കൃത്രിമ അവയവ നിർമ്മാണ വിഭാഗവും ഉടൻ തുടങ്ങും. ഫിസിക്കൽ മെഡിസിൻ & നീഹാബിലിറ്റേഷൻ ചികിത്സാ വിഭാഗത്തോട് അനുബന്ധിച്ചാണ് ഈ വിഭാഗം പ്രവർത്തിക്കുക.
പുതിയ മന്ദിരത്തിലേക്ക് ഉപകരണങ്ങൾ വാങ്ങുവാനായി പതിനഞ്ച് ലക്ഷം രൂപ കൂടി ലഭ്യമാക്കിയിട്ടുണ്ട്


ഡയാലിസിസ് യൂണിറ്റുകളുടെ പ്രതിഷ്ഠാപന നടപടികൾ നഗരസഭാ ചെയർമാൻ ആൻ്റോ പടിഞ്ഞാറേക്കര ,ബൈജു കൊല്ലംപറമ്പിൽ, ജയ്സൺ മാന്തോട്ടം, ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡോ.അനീഷ്‌ ഭദ്രൻ, ഡോ.പി.എസ്.ശബരീനാഥ്, ഡോ.സോളി മാത്യു എന്നിവർ വിലയിരുത്തി.നഗരസഭ പത്ത് ലക്ഷം രൂപ അനുബന്ധ പ്രവർത്തനങ്ങൾക്കായി ലഭ്യമാക്കിയിട്ടുണ്ട് എന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു

Facebook Comments Box

Spread the love