Thu. Apr 25th, 2024

അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ; ചക്രസ്‌തംഭന സമരം ഇന്ന്;പകൽ 11 മുതൽ 11.15 വരെ നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയിടും

By admin Jun 21, 2021 #news
Keralanewz.com

തിരുവനന്തപുരം ഇന്ധനവില തുടർച്ചയായി വർധിപ്പിക്കുന്ന കേന്ദ്രസർക്കാരിനെതിരെ തിങ്കളാഴ്ച സംസ്ഥാനമാകെ ട്രേഡ്‌ യൂണിയൻ സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചക്രസ്‌തംഭന സമരം നടത്തും. പകൽ 11 മുതൽ 11.15 വരെ നിരത്തുകളിൽ വണ്ടി എവിടെയാണോ അവിടെ നിർത്തിയാണ്‌ പ്രതിഷേധിക്കുക. ആംബുലൻസുകളെ ഒഴിവാക്കിയിട്ടുണ്ട്‌. അധികനികുതിയും സെസും അവസാനിപ്പിക്കുക, പെട്രോൾ ഡീസൽ വില കേന്ദ്ര സർക്കാർ നിയന്ത്രിക്കുക എന്നിവയാണ്‌ പ്രധാന ആവശ്യങ്ങൾ. സിഐടിയു, ഐഎൻടിയുസി, എഐടിയുസി, യുടിയുസി, എസ്ടിയു, എച്ച്എംഎസ്, സേവ, ടിയുസിഐ, എഐയുടിയുസി, ഐഎൻഎൽസി, എഐസിടിയു, കെടിയുസി (എം), എച്ച്എംകെപി, കെടിയുസി, എൻടിയുഐ, കെടിയുസി (ബി), കെടിയുസി (ജെ), എൻഎൽസി, ടിയുസിസി, എൻടിയുഐ, ജെടിയു സംഘടനകൾ സമരത്തിൽ പങ്കെടുക്കും.

Facebook Comments Box

By admin

Related Post