മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്‍റെ പരീക്ഷണം വരും മാസങ്ങളില്‍ ആരംഭിക്കും; കേന്ദ്ര ആരോഗ്യമന്ത്രി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മൂക്കിലൂടെ നല്‍കാവുന്ന കോവിഡ് വാക്സിന്‍റെ പരീക്ഷണം വരും മാസങ്ങളില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. അവസാനഘട്ട പരീക്ഷണത്തില്‍ നാല്‍പതിനായിരത്തോളം പേരെ വരെ പങ്കെടുപ്പിക്കേണ്ടിവരുമെന്നും ഇതിന് റെഗുലേറ്ററി ബോര്‍ഡിന്‍റെ അനുമതി ലഭിക്കണമെന്നും മന്ത്രി പറഞ്ഞു.നിലവില്‍ പരീക്ഷണത്തിന്‍റെ അവസാന ഘട്ടത്തിലുള്ള വാക്സിനുകളൊക്കെയും കുത്തിവെപ്പിലൂടെ നല്‍കുന്നവയാണ്.അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 55,722 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 579 പേര്‍ മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്.രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 75 ലക്ഷം കടന്നു. ഇതുവരെ 75,50,273 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 8 ലക്ഷത്തില്‍ താഴെയാണ്. 7,72,055 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •