രാജ്യത്തെ 50 ശതമാനം ജനങ്ങൾക്കും ഫെബ്രുവരിയോടെ കോവിഡ് ബാധിച്ചേക്കാമെന്ന് കേന്ദ്രസമിതി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ 50 ശ​ത​മാ​നം ജനങ്ങൾക്കും ഫെ​ബ്രു​വ​രി​യോ​ടെ കോ​വി​ഡ് ബാ​ധി​ച്ചേ​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി. ഇ​ത് കോ​വി​ഡ് വ്യാ​പ​നം മ​ന്ദ​ഗ​തി​യി​ലാ​കു​ന്ന​തി​ന് സ​ഹാ​യി​ക്കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി​ അം​ഗം അഭിപ്രായപ്പെട്ടു. ഇ​ന്ത്യ​യി​ൽ 7.55 ദ​ശ​ല​ക്ഷം പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ 30 ശ​ത​മാ​ന​ത്തോ​ളം ഇ​ന്ത്യ​ക്കാ​ർ കോ​വി​ഡ് ബാ​ധി​ത​രാ​യി. ഫെ​ബ്രു​വ​രി​യോ​ടെ ഇ​ത് അമ്പതു​ശ​ത​മാ​ന​ത്തി​ലെ​ത്തി​യേ​ക്കാ​മെ​ന്നും കാ​ണ്‍​പു​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ ടെ​ക്നോ​ള​ജി​ പ്രൊ​ഫ​സ​ർ മ​ണീ​ന്ദ്ര അ​ഗ​ർ​വാ​ൾ  പ​റ​ഞ്ഞു.  വൈ​റോ​ള​ജി​സ്റ്റു​ക​ളും ശാ​സ്ത്ര​ജ്ഞ​രും മ​റ്റു വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന ക​മ്മി​റ്റി​യു​ടെ​താ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം സെ​പ്റ്റം​ബ​റി​ൽ ഉ​യ​ർ​ന്ന തോതിലായിരുന്ന കോ​വി​ഡ് കേ​സു​ക​ൾ ഇപ്പോൾ കു​റ​യു​ന്നുണ്ട്. ഇപ്പോൾ ദി​വ​സ​വും ശ​രാ​ശ​രി 61,390 കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ടെ​ന്നാണ് റി​പ്പോ​ർ​ട്ട് . ദു​ർ​ഗ​പൂ​ജ, ദീ​പാ​വ​ലി തു​ട​ങ്ങി​യ ആ​ഘോ​ഷ​ങ്ങളുടെ പശ്ചാത്തലത്തിൽ രോ​ഗബാധ ഉയർന്നേക്കാമെന്നും വിദ​ഗ്ധർ മുന്നറിയിപ്പ് നൽകി. കോവിഡ് മാനദണ്ഡങ്ങൾ ജനങ്ങൾ കർശനമായി പാലിക്കണമെന്നും വിദ​ഗ്ധ സമിതി നിർദേശിച്ചു.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •