ട്രാൻസ്ജെൻഡർ സജ്ന ആത്മഹത്യക്ക് ശ്രമിച്ചു, തീവ്രപരിചരണ വിഭാ​ഗത്തിൽ

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കൊച്ചി: ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അമിതമായി ഗുളികകൾ കഴിച്ച നിലയിലാണ് സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാ​ഗത്തിൽ ചികിത്സയിലാണ് സജ്ന ഇപ്പോൾ. ഗുരുതരാവസ്ഥയിലല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വഴിയോരത്ത് ബിരിയാണിക്കച്ചവടം നടത്തുന്നതിന് നേരെ ആക്രമണമുണ്ടായെന്ന് ആരോപിച്ചുള്ള സജ്നയുടെ വിഡിയോ ഈയടുത്ത് സമാഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. ഇതിനുപിന്നാലെ നിരവധി പ്രമുഖരടക്കം സജ്നയ്ക്ക് പിന്തുണയുമായി എത്തിയെങ്കിലും തുടർന്നും സമൂഹമാധ്യമങ്ങളിലടക്കം സജ്നയ്ക്ക് നേരെ ആക്രമണമുണ്ടായി. ബിരിയാണി വിൽപനയ്ക്കിടെ ആക്രമണമുണ്ടായെന്ന് സജ്ന പറഞ്ഞത് തട്ടിപ്പാണെന്ന് മറ്റൊരു ട്രാൻസ്ജെൻഡർ കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ചു.വിവാദങ്ങളിൽ മനംനൊന്താണ് ജീവനൊടുക്കാനുള്ള ശ്രമമുണ്ടായതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •