സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

സംവിധായകൻ പി ഗോപികുമാർ അന്തരിച്ചു. 77 വയസ്സായിരുന്നു. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഇന്നലെ രാത്രിയോടെയാണ് മരിച്ചത്. സംസ്കാരം ഇന്നു ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ. മലയാള സിനിമയിൽ സഹസംവിധായകനായി തുടങ്ങിയ ഗോപി 1977 ൽ ‘അഷ്‌ടമംഗല്യം’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായത്. കമൽ ഹാസനായിരുന്നു കന്നി ചിത്രത്തിലെ നായകൻ. ഹർഷബാഷ്പം, മനോരഥം, പിച്ചിപ്പൂ, ഇവൾ ഒരു നാടോടി, കണ്ണുകൾ, തളിരിട്ട കിനാക്കൾ, കാട്ടുപോത്ത്, അരയന്നം എന്നീ ചിത്രങ്ങളും അദ്ദേഹത്തിന്റെ സംവിധാനത്തിൽ പിറന്നവയാണ്. സംവിധായകൻ പി ചന്ദ്രകുമാർ, ഛായാഗ്രാഹകൻ പി സുകുമാർ, നടൻ പി വിജയകുമാർ എന്നിവർ സഹോദരങ്ങളാണ്. സംവിധായകൻ പി ഭാസ്കരന്റെയൊപ്പം അരങ്ങേറിയ ​ഗോപികുമാറിന്റെ മനോരഥം, പിച്ചിപ്പൂ തുടങ്ങിയ ചിത്രങ്ങളിൽ ഭാസ്കരൻ വേഷമിടുകയും ചെയ്തു

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •