തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും, രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തി ഡിസംബർ പകുതിക്കു മുൻപായി ഭരണസമിതികൾ അധികാരമേൽക്കുന്ന തരത്തിൽ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനാണ് ആലോചന, കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം∙ തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബറിൽ നടക്കും. രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് നടത്തി ഡിസംബർ പകുതിക്കു മുൻപായി ഭരണസമിതികൾ അധികാരമേൽക്കുന്ന തരത്തിൽ ക്രമീകരണങ്ങള്‍ ഏർപ്പെടുത്താനാണ് ആലോചന. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്. നവംബർ 11നു നിലവിലെ ഭരണസമിതികളുടെ കാലാവധി അവസാനിക്കും. തിരഞ്ഞെടുപ്പ് ഒരു മാസം നീട്ടിവയ്ക്കാൻ സർവക്ഷിയോഗം തീരുമാനിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഡിസംബറിൽ നടത്താനാണ് തീരുമാനമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ വി.ഭാസ്കരൻ പറഞ്ഞു. വാർത്താ സമ്മേളനത്തിലൂടെയായിരിക്കും തീയതി പ്രഖ്യാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.കോവിഡിന്റെ അസാധാരണ സാഹചര്യത്തിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ നടപടിക്രമങ്ങളിലും പ്രചാരണ രീതികളിലും സമഗ്രമായ മാറ്റമുണ്ടാകും. രാവിലെ 7 മുതൽ 5 വരെയായിരുന്ന വോട്ടിങ് ഒരു മണിക്കൂർ കൂടി നീട്ടും. പ്രചാരണത്തിനു കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. പൊതുസമ്മേളനങ്ങളിൽ ആളുകൾക്ക് നിയന്ത്രണം ഉണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനായിരിക്കും മുൻതൂക്കം. വീടുകൾ കയറിയിറങ്ങിയുള്ള വോട്ടുപിടിത്തത്തിനു നിയന്ത്രണം ഏർപ്പെടുത്തും. തിരഞ്ഞെടുപ്പ് ജോലിക്കു നിയോഗിക്കുന്ന 1.5 ലക്ഷം ജീവനക്കാർക്ക് മാസ്കും കൈയ്യുറകളും നൽകും. ശാരീരിക അകലം പാലിച്ചായിരിക്കും ബൂത്തിലെ ക്രമീകരണങ്ങള്‍. എല്ലാ ബൂത്തിലും സാനിറ്റൈസർ ഉണ്ടായിരിക്കും. 75 വയസു കഴിഞ്ഞവർക്കും കോവിഡ് ബാധിതർക്കും പോസ്റ്റൽ വോട്ടിനുള്ള സാഹചര്യം പരിശോധിക്കുന്നുണ്ട്.രാഷ്ട്രീയ പാർട്ടികൾ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമൂഹമാധ്യമത്തിലൂടെയുള്ള പ്രചാരണങ്ങൾക്കു വേഗമേറി. സ്ഥാനാർഥി നിർണയ ചർച്ചകളും ആരംഭിച്ചു. സ്വർണക്കടത്ത് അടക്കമുള്ള രാഷ്ട്രീയ വിവാദങ്ങൾ സജീവമായി നിൽക്കുന്നതിനിടയിലാണ് തദ്ദേശ തിരഞ്ഞെടുപ്പെന്ന പ്രത്യേകതയുമുണ്ട്. വിവാദങ്ങൾ തങ്ങൾക്ക് അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. തദ്ദേശഫലം നിയമസഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നതിനാൽ തിരഞ്ഞെടുപ്പിനു വീറും വാശിയും കൂടും.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •