രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം)

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം. രാജി ആവശ്യം ഉന്നയിക്കുന്ന കോണ്‍ഗ്രസ്സ് ആദ്യം സമരം നടത്തേണ്ടത് സ്വന്തം നേതാക്കളുടെ വീട്ടുപടിക്കലാണെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) കോട്ടയം ജില്ലാ കമ്മറ്റി. രാജിയും ധാര്‍മ്മികതയൊന്നും ഏകപക്ഷീയമല്ല. ശക്തമായ ജനകീയ അടിത്തറയുള്ള പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസ്സ് (എം) ന് പൂര്‍ണ്ണമായും അവകാശപ്പെട്ടതായിരുന്നു രാജ്യസഭാ സീറ്റ്. യു.ഡി.എഫിലെ ആഭ്യന്തരധാരണ അനുസരിച്ച് ലഭിച്ച രാജ്യസഭാസീറ്റ് കേരളാ കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയ നിലപാടിന്റെ പശ്ചാത്തലത്തില്‍ ധാര്‍മ്മികത ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് ജോസ് കെ.മാണി രാജിവെയ്ക്കുവാന്‍ തീരുമാനിച്ചത്. ജനങ്ങളുടെ വോട്ട് വാങ്ങി വിജയിച്ചവര്‍ രാജിവെയ്ക്കണം എന്നതാണ് ആവശ്യമെങ്കില്‍ ആദ്യം രാജിവെയ്‌ക്കേണ്ടത് കേരളാ കോണ്‍ഗ്രസ്സിന്റെ വോട്ട് കൂടി ലഭിച്ച് എം.പിമാരും, എം.എല്‍.എമാരും ആയവരാണ്. 1980 ലെ ഇ.കെ നായനാര്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന എ.കെ ആന്റണിയും, ഉമ്മന്‍ചാണ്ടിയും, എം.എം ഹസ്സനും പിന്നീട് ആ മന്ത്രിസഭക്കുള്ള പിന്തുണ പിന്‍വലിച്ച് യു.ഡി.എഫ് മന്ത്രിസഭ രൂപീകരിച്ചപ്പോള്‍ ഒരാളും എം.എല്‍.എ സ്ഥാനം രാജിവെച്ചിരുന്നില്ല. 2010 ല്‍ എല്‍.ഡി.എഫില്‍ നിന്നും യു.ഡി.എഫിലേക്ക് വന്ന ജോസഫ് വിഭാഗം എം.എല്‍.എമാരുടെ രാജിയും ആരും ആവശ്യപ്പെട്ടിരുന്നില്ല. കേരളാ കോണ്‍ഗ്രസ്സ് ജനപ്രതിനിധികളുടെ രാജി ആവശ്യപ്പെടുന്നവര്‍ ഇക്കാര്യത്തില്‍ ശുദ്ധഇരട്ടത്താപ്പാണ് സ്വീകരിക്കുന്നത്.

ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടം അധ്യക്ഷത വഹിച്ചു. തോമസ് ചാഴിക്കാടന്‍ എം.പി ഉദ്ഘാടനം ചെയ്തു. സ്റ്റീഫന്‍ ജോര്‍ജ്, ജോസ് ടോം, ജോബ് മൈക്കിള്‍, എം.എസ് ജോസ്, വിജി എം.തോമസ്, പി.എം മാത്യു, ഫിലിപ്പ് കുഴികുളം, ജോസഫ് ചാമക്കാല, തോമസ് ടി. കീപ്പുറം,രാജു ആലപ്പാട്,ബിനു ചെങ്ങളം, ജോസ് പുത്തന്‍കാലാ, സാജന്‍ തൊടുക, ഷീലാ തോമസ്, ജോജി കുറുത്തിയാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •