വീരേന്ദ്രകുമാറിന്റെ ഒഴിവിൽ രാജ്യസഭ പിടിക്കാൻ ജോസഫ് വിഭാഗം;നീക്കം ജോയി എബ്രാഹമിന് വേണ്ടി

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കോട്ടയം: യു.ഡി.എഫിൽ പ്രശ്നം സൃഷ്ടിച്ച് എൽ ഡി.എഫിലേക്ക് പാലം ഇടുന്ന ജോസഫ് വിഭാഗം ഉന്നം വയ്ക്കുന്നത് വീരേന്ദ്രകുമാറിന്റെ മരണം മൂലം ഒഴിവ് വന്ന രാജ്യസഭാ സീറ്റ്.
ജോയി എബ്രഹാമാണ് ഈ നീക്കത്തിനു പിന്നിൽ. ഇതിനായി മണി ഗ്രൂപ്പിൽ നിന്നും ജോസഫിലെത്തിയവരെ കൂട്ടുപിടിച്ച് ജോസഫിന് മേൽ സമ്മർദ്ദം ഉയർത്തിയിരിക്കുകയാണ്.
ഇതറിഞ്ഞ ഫ്രാൻസിസ് ജോർജും നെല്ലൂരും കുറു മുന്നണി രൂപീകരിച്ചു കഴിഞ്ഞു.
രാജ്യസഭാ സീറ്റ്‌ കിട്ടിയാൽ കൊള്ളാമെന്ന് ജോസഫിനും മോഹമുണ്ട്.
ജോയിയെ വിശ്വസിക്കാനാവില്ല എന്നതാണ് ജോസഫിന്റെയും കൂട്ടരുടെയും നിലപാട്.മാണിയെ വഞ്ചിച്ച ജോയി നാളെ ജോസഫിനെയും വഞ്ചിക്കും എന്നതിൽ ജോസഫിന് സംശയമുണ്ട്.
ജോയി എബ്രാഹം പ്രസിഡണ്ടായിരുന്ന മീനച്ചിൽ റബ്ബർ സൊസൈറ്റിയിൽ അരങ്ങേറിയ കോടാനുകോടി രൂപയുടെ തട്ടിപ്പിൽ ഒന്നാം പ്രതിയായ ജോയി എബ്രാഹമിൽ നിന്നും പണം തിരികെ വസൂലാക്കാനുള്ള ത്വരിത വേഗത്തിൽ നടപടികൾ നടന്നുവരികയാണ്.പൈസ നഷ്ടമായ നിക്ഷേപകരെയും കർഷകരെയും ഭയന്ന് പൊതുസമൂഹത്തിൽ പ്രത്യക്ഷപ്പെടുവാൻ ഭയക്കുന്ന ജോയിക്ക് സംരക്ഷണം ലഭിക്കുന്ന പദവി ഉണ്ടായേ മതിയാവൂ എന്ന നിലപാടിലാണ് അദ്ദേഹത്തെ പിന്തുണക്കുന്നവർ. പൊതുപ്രവർത്തകൻ എന്ന നിർവ്വചനത്തിന്റെ പരിധിയിൽ വരുന്ന പദവി ലഭിച്ചില്ലെങ്കിൽ റബ്ബർ സൊസൈറ്റി കേസിൽ ജോയി കുടുങ്ങും രക്ഷിക്കുവാൻ ആരും ഉണ്ടാവില്ല എന്നും ജോയിക്ക് അറിയാം.
എങ്ങനെയും യു.ഡി.എഫിൽ കലഹം ഉണ്ടാക്കി ആ പേരും പറഞ്ഞ് എൽ.ഡി.എഫിൽ എത്തുവാൻ ജോസഫിനൊപ്പം ചേർന്ന പഴയ മാണി വിഭാഗം നേതാക്കൾ അക്ഷീണ പ്രയത്നത്തിലാണ്.
എൽ ഡി.എഫി ൽ പോകുന്നതിനെ എതിർക്കുന്ന സി.എഫ്.തോമസിനെ അനുനയിപ്പിച്ചു കൊള്ളാമെന്ന് ജോയി ജോസഫിന് ഉറപ്പുകൊടുത്തിട്ടുണ്ട്‌ എന്നാൽ ഒ.ലൂക്കോസിനെ ചതിച്ച് മോൻസിന് സീററ് കൊടുത്ത ജോസഫിനെ സി.എഫിന് അറിയുകയും ചെയ്യാം.
കോട്ടയം ജില്ലാ പഞ്ചായത്തിൽ ജോസഫിനെ മുന്നിൽ നിർത്തി പട നയിക്കുന്നത് ഇപ്പോൾ ജോയി എബ്രാഹത്തിന്റെ തിരക്കഥയിലാണ്.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •