സ്വർണ്ണം കരുത് കാണിക്കില്ല നിക്ഷേപം കരുതലോടെ വേണം

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

നീക്കിയിരിപ്പ് ഉള്ള പലരുടെയും സംശയം സ്വർണ്ണത്തിൽ ഇപ്പോൾ നിക്ഷേപിക്കാമോ?. മനസിലാക്കേണ്ടത് , സ്വര്‍ണ്ണവില ഇപ്പോള്‍ മികച്ച നിലവാരത്തിൽ ആണ് തുടരുന്നത്. സാധാരണഗതിയില്‍ ഓഹരിവിപണി താഴുമ്പോഴാണല്ലോ സ്വര്‍ണ്ണത്തിന്റെ വില കൂടുന്നത്. സാമ്പത്തികപ്രതിസന്ധിയില്‍ നിന്ന് ലോകം തിരിച്ചുവരവ് നടത്തുന്ന സാഹചര്യത്തില്‍ സ്വര്‍ണ്ണവില കുറയാനുള്ള സാധ്യതയാണുള്ളത്. സാമ്പത്തികവ്യവസ്ഥ തിരിച്ചുവരുന്ന ഘട്ടത്തില്‍ എന്തായാലും കൂടാനുള്ള സാധ്യത കാണുന്നില്ല. അതുകൊണ്ട് ഈ നിലവാരത്തില്‍ സ്വര്‍ണ്ണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കാനാവില്ല.

റിയൽ എസ്റ്റേറ്റിൽ ഇപ്പോൾ നിക്ഷേപം നേട്ടമോ?

ഇന്ത്യയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഒരു ഉണർവ് പ്രകടമാകുന്നുണ്ട് സ്ഥലവിലയില്‍ തിരുത്തല്‍ വന്നിട്ടുണ്ട്. അതുകൊണ്ട് നിക്ഷേപിക്കാന്‍ റിയല്‍ എസ്‌റ്റേറ്റ് നല്ലൊരു ഓപ്ഷനാണ്. എന്നാല്‍ റെറയില്‍ രജിസ്റ്റര്‍ ചെയ്ത റിയല്‍ എസ്റ്റേറ്റ് ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതാണ് നല്ലത്. മുമ്പ് ഇവയില്‍ നിയന്ത്രണങ്ങള്‍ കുറവായിരുന്നതിനാല്‍ റിസ്‌ക് കൂടുതലായിരുന്നു. ഇപ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നതിനാല്‍ റിസ്‌ക് കുറവാണ്. ചെറിയ തുകയാണെങ്കില്‍ സ്ഥലം വാങ്ങിക്കുന്നതിനെക്കാള്‍ നല്ലത് മികച്ച റിയല്‍ എസ്റ്റേറ്റ് ഫണ്ടുകള്‍ തെരഞ്ഞെടുക്കുന്നതായിരിക്കും.

ഓഹരി വിപണിയിലെ തകർച്ച നിക്ഷേപത്തിനായി ഉപയോഗപ്പെടുത്താം

ദീർഘകാല നിക്ഷേപം സാധ്യമാകുമെങ്കിൽ ഓഹരിവിപണി തെരഞ്ഞെടുക്കാം. എന്നാല്‍ ഹ്രസ്വ കാലത്തേക്കുള്ള നിക്ഷേപങ്ങള്‍ക്ക് അനുയോജ്യമല്ല. കോവിഡ് 19 പ്രതിസന്ധിക്കൊപ്പം യു.എസ്-ചൈന പ്രശ്‌നങ്ങളും നിലനില്‍ക്കുന്നു. ഇത്രത്തോളം തിരുത്തല്‍ വന്നതിനാല്‍ പഴയതുപോലെ നഷ്ടമുണ്ടായേക്കില്ല. ജൂലൈ അവസാനത്തോടെ കമ്പനികളുടെ പാദഫലങ്ങള്‍ വന്നുതുടങ്ങും.മിക്ക കമ്പനികളുടെയും പ്രകടനം തീർത്തും മോശമായേക്കുമെന്നാണ് കരുതുന്നത്. റിപ്പോർട്ട്‌ പുറത്ത് വരുന്നതോടെ വിപണി കൂപ്പ് കുത്തിയേക്കും.  ഈ സമയത്ത് ഒരു കുതിപ്പുണ്ടായതുകൊണ്ട് തിരുത്തല്‍ വരുമ്പോഴാണ് നിക്ഷേപിക്കേണ്ടത്. നിഫ്റ്റി 8500-8800 വരെ താഴുമ്പോള്‍ നിക്ഷേപിക്കാന്‍ മികച്ച സമയമാണ്.

മ്യുച്വല്‍ ഫണ്ടില്‍ എപ്പോള്‍ വേണമെങ്കിലും നിക്ഷേപിക്കാം. ഏറ്റവും മോശം സമയമാണ് ഏറ്റവും നല്ലത്. പലിശനിരക്ക് കുറയാനുള്ള സാഹചര്യമാണ് മുന്നില്‍ കാണുന്നത് എന്നതിനാല്‍ ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ നേട്ടം തരുന്നത് ഓഹരിവിപണി തന്നെയായിരിക്കും.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •