കേരള രാഷ്ട്രീയത്തിലെ ദേശാടനകിളിയോ പി. ജെ . ജോസഫ്?

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •  

കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭാഗ്യാന്വേഷിയായി ജോസഫ് മാറുന്നതാണ് ഇപ്പോൾ കാണുന്നത് .

ഉത്തരേന്ത്യൻ മോഡൽ ചാക്കിട്ടു പിടിത്തം കേരളത്തിലും നടപ്പിലാക്കിയാണ് ജില്ലാ പഞ്ചായത്ത് പിടിക്കാൻ ജോസഫ് പരിശ്രമിക്കുന്നത്. സഹായം തേടുന്നത് കാല് മാറ്റ രാഷ്ട്രീയത്തിന്റെ പരിക്കുകൾ ഏറെ ഏറ്റ കോൺഗ്രസിനോട് എന്നതാണ് വിരോധാഭാസം.

എന്നാൽ കോട്ടയം ജില്ലാ പഞ്ചായത്ത് ഇലക്ഷന് തൊട്ടു പിന്നാലെ കെഎം മാണിയും പിജെ ജോസഫും തയ്യാറാക്കിയ രേഖാമൂലമുളള കരാർ മാണി മരിച്ച് മാസങ്ങൾക്കുളളിൽ കാറ്റിൽ പറത്തി രണ്ട് മാണി ഗ്രൂപ്പ് അംഗങ്ങളെ റാഞ്ചിയാണ് അരക്ഷിത രാഷ്ട്രീയതിന് കേരളത്തിന്റെ മണ്ണിൽ ജോസഫ് വിത്തിട്ടത്.ഈ പ്രതിസന്ധിയിൽ കോൺഗ്രസ് ജോസഫിന് വേണ്ടി വാദിക്കുമ്പോൾ ഉത്തരേന്ത്യയിൽ ബിജെപിയുടെ കുതിരക്കച്ചവടത്തെ കോൺഗ്രസ്‌ ന്യായീകരിക്കുകയാണെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തോട് കോൺഗ്രസ്‌ നേതൃത്വം ഇതുവരെ പ്രതികരിച്ചട്ടില്ല എന്നതാണ് ജനാധിപത്യ വാദികളെ അമ്പരപ്പിക്കുന്നത്.

എന്നാൽ കേരളാ കോൺഗ്രസ് എം യുപിഎയുടെ ഭാഗമായതിനാൽ ഹൈക്കമാൻഡിൽ ഇ വിഷയം ചർച്ചക്ക് വന്നാൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേരളത്തിലെ കോൺഗ്രസിന്റെ നിലപാടിനെ തള്ളിക്കളഞ്ഞേക്കുമെന്നാണ് തെക്കൻ കേരളത്തിൽ നിന്നുള്ള ഒരു കോൺഗ്രസ്‌ എം പി ഞങ്ങളോട് പ്രതികരിച്ചത്.

ഇതിനിടെ ജോസ് കെ മാണി എ ഐ സി സി നേതൃത്വവുമായി ബന്ധപ്പെട്ടപ്പോൾ, പാലാ ഇലക്ഷന് , ഉമ്മൻ ചാണ്ടി , മുല്ലപ്പളളി , രമേശ് ചെന്നിത്തല , കുഞ്ഞാലിക്കുട്ടി എന്നീ സമുന്നത യുഡിഎഫ് നേതാക്കളുടെ സാന്നിദ്ധ്യത്തിൽ തന്റെ സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം വാങ്ങി നൽകാം
എന്ന് വാക്ക് കൊടുത്ത ശേഷം പിറ്റേ ദിവസം പാലായിൽ റിബലിനെ നിർത്തിയതിൽ പ്രസ്തുത നേതാക്കന്മാരുടെ മൗനം ചർച്ചയായിട്ടുണ്ടെന്നാണ് ജോസ് കെ മാണിയോട് അടുത്ത വൃന്ദങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന.

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സംസ്ഥാന സർക്കാരിനെ യുഡിഎഫ് വിമർശിക്കുമ്പോൾ സർക്കാരിനെ പിന്തുണച്ച ജോസഫിനെ എന്ത് മുന്നണി മര്യാദയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ്‌ പിന്തുണയ്ക്കുന്നതെന്ന ചോദ്യം ഇന്നലെ നടന്ന ചർച്ചയിൽ ജോസ് കെ മാണി തിരുവഞ്ചൂരിനോടും ബെന്നി ബെഹന്നാനോടും ഉന്നയിച്ചതോടെയാണ് ചർച്ച വഴി മുട്ടി കോൺഗ്രസ്‌ നേതാക്കൾ മടങ്ങിയത്.ജോസ് കെ മാണിയുടെ രൂക്ഷമായ ആരോപണങ്ങൾക്ക് ഇരുനേതാക്കന്മാർക്കും വ്യക്തമായ മറുപടി നൽകാനായില്ല.

അതേസമയം ജോസ് കെ മാണിയുമായിട്ടുള്ള സംഭാഷണത്തിന് ശേഷം സംസ്ഥാനത്തെ സ്ഥിതിഗതികൾ രാഹുൽ ഗാന്ധി മാത്യു കുഴൽനാടൻ വഴി സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണെന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചന.

 Save as PDF

Spread the love
 •  
 •  
 •  
 •  
 •  
 •  
 •   
 •  
 •  
 •  
 •  
 •  
 •  
 •  
 •