ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രാദേശിക സമയം രാവിലെ 9.15ന് ഭൂചലനം, തീവ്രത 6.0; കെട്ടിടങ്ങൾക്ക് കേടുപാട്, ആളപായമില്ല

മെൽബൺ; ഓസ്ട്രേലിയയിലെ മെല്‍ബണില്‍ പ്രാദേശിക സമയം രാവിലെ 9.15ന് ഭൂചലനം അനുഭവപ്പെട്ടു. വിക്ടോറിയ സംസ്ഥാനത്തെ മാൻസ്ഫീൾഡിൽനിന്ന് 54 കിലോമീറ്റർ മാറിയാണു പ്രഭവകേന്ദ്രം. തീവ്രത 6 രേഖപ്പെടുത്തി ചിലയിടങ്ങളില്‍ വൈദ്യുതിബന്ധം തകരാറിലായി കെട്ടിടങ്ങള്‍ക്കു കേടുപാടുണ്ട് മെല്‍ബണിലെ ചാപ്പല്‍ സ്ട്രീറ്റിന് ചുറ്റുമുള്ള പ്രശസ്തമായ ഷോപ്പിംഗ് ഏരിയയിലുടനീളം അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നതായി കാണപ്പെട്ടു, കെട്ടിടങ്ങളില്‍ നിന്ന് ഇഷ്ടികകള്‍ അയഞ്ഞു. റോഡുകള്‍ വിണ്ടു കീറിയ അവസ്ഥയിലാണ്. സംഭവത്തില്‍ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.