ക്ലിനിക്കൽ ട്രയൽ പൂർത്തിയാകുന്നു; 12 മുതല്‍ 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്ക് കൊറോണ വാക്സിന്‍ ഉടന്‍ വരുന്നു,

ന്യൂഡൽഹി; ഇന്ത്യയിലെ കുട്ടികള്‍ക്കുള്ള കൊറോണ വാക്സിനും ഉടന്‍ വരുന്നു. 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക്സൈഡസ് കാഡില വാക്സിന്‍ നല്‍കിയ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായതായും ഉടന്‍ ലഭ്യമാകുമെന്നുംകേന്ദ്ര സര്‍ക്കാര്‍ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ അണ്ടര്‍സെക്രട്ടറി സത്യേന്ദ്ര സിംഗ് ജൂലൈ 15 ന് സത്യവാങ്മൂലത്തില്‍ പറഞ്ഞു, ‘സിഡസ് കാഡില വികസിപ്പിച്ചഡിഎന്‍എ വാക്സിന്‍ 12-18 വയസ് പ്രായമുള്ളവര്‍ക്കുള്ള ക്ലിനിക്കല്‍ ട്രയല്‍ വിജയകരമായി പൂര്‍ത്തിയാക്കി. അഹമ്മദാബാദ് ആസ്ഥാനമായുള്ള സിഡസ് കാഡിലയുടെ ഡിഎന്‍എ വാക്സിന്‍ ഇപ്പോള്‍ നിയമപരമായഅംഗീകാരത്തിനടുത്താണ്, ഭാവിയില്‍ 12-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ഇത് ലഭ്യമായേക്കുമെന്ന് സത്യേന്ദ്രസിംഗ് പറഞ്ഞു.

Read more

ഇപ്പോൾ കൊവിഡ് മൂന്നാം തരംഗം ആണെന്ന് ലോകാരോഗ്യ സംഘടന:

ജെനീവ: കൊവിഡ് ഡെല്‍റ്റാ വൈറസ് ഇതിനോടകം തന്നെ ഭൂരിഭാഗം ലോകരാഷ്ട്രങ്ങളിലും നാശം വിതച്ചുകഴിഞ്ഞു. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും കൂടുതല്‍ ഗുരുതര പ്രശ്നങ്ങള്‍വരാനിരിക്കുന്നതേയുള്ളുവെന്നും ലോകാരോഗ്യ സംഘടനയുടെ തലവന്‍ തെദ്രോസ് അദാനോം ഖെബ്രെയേസുസ്പറഞ്ഞു. ലോകം ഇപ്പോള്‍ കാണുന്നത് കൊവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കം മാത്രമാണെന്നും ഇത് ഇനിയുംകൂടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിനുകളിലൂടെ കൊവിഡിനെ കീഴടക്കിയെന്ന് ധരിച്ചുവെങ്കില്‍ അത് തെറ്റാണെന്നും വാക്സിനേഷന്‍ നല്ലരീതിയില്‍ നടത്തിയിട്ടും യൂറോപ്പിലും വടക്കേ അമേരിക്കയിലും കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത് ഇതിന്ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

Read more

പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരെല്ലാം രണ്ടു ദിവസത്തിനുള്ളിൽ കൊവിഡ് പരിശോധന നടത്തണം; ആരോഗ്യവകുപ്പ്

തിരുവനന്തപുരം: പനി, ജലദോഷം തുടങ്ങിയ രോഗലക്ഷണമുള്ളവരും രോഗ സാദ്ധ്യതയുള്ളവരും കൊവിഡ്പോസിറ്റീവ് ആയവരുമായി സമ്ബര്‍ക്കത്തിലുള്ള എല്ലാവരും നിർബന്ധമയി പരിശോധന നടത്തണമെന്ന്ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് ദിവസങ്ങളിലായി 3.75 ലക്ഷം പരിശോധനകളാണ് നടത്തുന്നത്. നിലവിലെ പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും മൊബൈല്‍ ലാബുകളില്‍ നിന്നും പരിശോധനനടത്താവുന്നതാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശോധനകള്‍ക്ക് വേണ്ട സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. സംശയങ്ങള്‍ക്ക് തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056 എന്നീ നമ്ബരുകളിലോബന്ധപ്പെടാവുന്നതാണെന്നും മന്ത്രി അറിയിച്ചു. കൊവിഡ് പോസിറ്റീവായവരെ എത്രയും വേഗം കണ്ടെത്തി രോഗവ്യാപനം കുറയ്ക്കുന്നതിനും കൊവിഡിന് മുൻപുള്ള സാധാരണ ജീവിതത്തിലേക്ക് മടങ്ങുന്നതിനും വേണ്ടിയാണ്ഊര്‍ജിത പരിശോധനാ യജ്ഞം സംഘടിപ്പിക്കുന്നത്. ആന്‍റിജന്‍, ആര്‍ ടി പി സി ആര്‍ പരിശോധനകളാണ് നടത്തുന്നത്. ശ്വാസകോശ സംബന്ധമായതും ഗുരുതരരോഗമുള്ളവരുമായ എല്ലാവരും പരിശോധന നടത്തി കൊവിഡ് ബാധിച്ചിട്ടില്ലെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇത്തരക്കാര്‍ക്ക് കൊവിഡ് ബാധിച്ചാല്‍ പെട്ടെന്ന് ഗുരുതരമാകുന്നതിനാല്‍ ശ്രദ്ധിക്കേണ്ടതാണെന്നുംആരോഗ്യമന്ത്രി വ്യക്തമാക്കി.

Read more

12,220 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു;

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട്

Read more

കോവിഡ്-19: നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവച്ചു

കൊച്ചി: കൊറോണ പടരുന്നതിന്റെ പശ്ചാത്തലത്തില്‍ നെടുമ്ബാശേരിയില്‍ നിന്നുള്ള നിരവധി വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി. സൗദി എയര്‍ലൈന്‍സിന്റെ മുഴുവന്‍ വിമാനങ്ങളും നിര്‍ത്തിവച്ചു. കുവൈറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ, ജസീറ

Read more