Mon. Apr 29th, 2024

വയനാട്ടില്‍ എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍

By admin Apr 16, 2024
Keralanewz.com

കേണിച്ചിറ : എം.ഡി.എം.എയുമായി യുവാക്കള്‍ പൊലീസ് പിടിയില്‍. ഇരുളം വാകേരി മരുത്തോളില്‍ വീട്ടില്‍ അഭിരാം മോഹൻ (19), മൂടക്കൊല്ലി ചാത്തൻ കുളങ്ങര വീട്ടില്‍ മുഹമ്മദ്‌ റഷീദ് (21) എന്നിവരെയാണ് 1.13 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്.

ഇവർ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏപ്രില്‍ 12ന് രാത്രി കേണിച്ചിറ സ്റ്റേഷൻ പരിധിയിലെ പാലക്കുറ്റിയില്‍ വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലാവുന്നത്. കേണിച്ചിറ ഇൻസ്‌പെക്ടർ എസ്.എച്ച്‌.ഒ ടി.ജി ദിലീപ് കുമാറിന്റെ നേതൃത്വത്തില്‍ സീനിയർ സിവില്‍ പൊലീസ് ഓഫിസർ രാഗേഷ്, സിവില്‍ പൊലീസ് ഓഫിസർമാരായ മഹേഷ്‌, സുനി എന്നിവരടങ്ങുന്ന സംഘമാണ് ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Facebook Comments Box

By admin

Related Post