Mon. Apr 29th, 2024

അമ്മയെക്കാള്‍ പ്രായമുള്ള കാമുകിയെ ഒഴിവാക്കാന്‍ ശ്രമിച്ചതോടെ പ്രശ്നങ്ങള്‍ ആരംഭിച്ചു; കാമുകനെ നഷ്ടമാകാതിരിക്കാന്‍ മകന്റെ കുഞ്ഞിനെ കാമുകനില്‍ തനിക്ക് ജനിച്ച കുഞ്ഞായി അവതരിപ്പിച്ചു; ഒന്നരവയസ്സുകാരിയെ കൊലപ്പെടുത്തിയത് കാമുകിയോടുള്ള പ്രതികാരം തീര്‍ക്കാനെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്

By admin Mar 10, 2022 #child #murder #sipsy
Keralanewz.com

കൊച്ചി: കുഞ്ഞിന്റെ മുത്തശിയും തന്റെ കാമുകിയുമായ സിപ്‌സിയോടുള്ള പക തീര്‍ക്കാനാണ് ഒന്നരവയസ്സുകാരി നോറ മരിയയെ കൊലപ്പെടുത്തിയതെന്ന് ജോണ്‍ ബിനോയി ഡിക്രൂസ്.

27കാരനായ ജോണ്‍ ബിനോയി 50കാരിയായ കാമുകിയില്‍ നിന്നും അകലാന്‍ ശ്രമിച്ചെങ്കിലും സിപ്സി ഭീഷണിപ്പെടുത്തിയതോടെയാണ് ഇരുവര്‍ക്കുമിടയില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തത്. ക്രിമിനല്‍ പശ്ചാത്തലമുള്ള സിപ്സിയും ജോണ്‍ ബിനോയിയും ആദ്യകാലങ്ങളില്‍ പ്രണയത്തിലായിരുന്നെങ്കിലും കാമുകിയുടെ പ്രായക്കൂടുതല്‍ യുവാവിന് ഉള്‍ക്കൊള്ളാനാകുമായിരുന്നില്ല. തന്നെക്കാള്‍ പ്രായമുള്ള മകനുള്ള സ്ത്രീയാണ് കാമുകി എന്നതും ജോണ്‍ ബിനോയിയെ അലട്ടിയിരുന്നു.

തന്നെ ഒഴിവാക്കാന്‍ കാമുകന്‍ ശ്രമിക്കുന്നെന്ന് മനസിലാക്കിയ സിപ്സി , ജോണ്‍ ബിനോയിക്കെതിരെ കള്ളക്കേസുകള്‍ കൊടുത്തിരുന്നതായി പറയുന്നു. കൂടാതെ ജോണ്‍ ബിനോയിയുടെ വീട്ടിലും നേരത്തെ ജോലി ചെയ്തിരുന്നപ്പോള്‍ അവിടെയും ഒക്കെ കുട്ടിയുമായി സിപ്‌സി ചെന്നിരുന്നു. കുട്ടിയെ ബിനോയിയില്‍ നിന്ന് തനിക്ക് ഉണ്ടായതാണെന്ന് സിപ്‌സി ആരോപിച്ചത് ബിനോയിക്ക് നാണക്കേടായി എന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു. വൈരാഗ്യത്തിനൊപ്പം തന്റെ കാമുകിയായിരിക്കെ സിപ്‌സിയുടെ വഴിവിട്ട ജീവിത രീതിയോടുള്ള വിദ്വേഷവും കുട്ടിയെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ചതായി എഫ്‌ഐആറില്‍ പറയുന്നു.

ശനിയാഴ്ച രാത്രിയാണ് അങ്കമാലി സ്വദേശിനി സിപ്‌സി മകന്റെ രണ്ടു മക്കള്‍ക്കും ജോണ്‍ ബിനോയിക്കുമൊപ്പം കലൂരിലെ ഒലീഷിയ ഹോട്ടലില്‍ മുറിയെടുത്തത്. എല്ലാ ദിവസവും രാത്രി സ്ത്രീ പുറത്ത് പോകുമായിരുന്നെന്നും ചൊവ്വാഴ്ച പുലര്‍ച്ചെ പരിഭ്രാന്തിയോടെയാണ് അവര്‍ തിരിച്ചുവന്നതെന്നും ഹോട്ടല്‍ ജീവനക്കാരന്‍ പറയുന്നു. സിപ്‌സി പുറത്തുപോയിരുന്ന സമയത്ത് വൈരാഗ്യം തീര്‍ക്കാന്‍ കുട്ടിയെ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ തല കുനിച്ച്‌ നിര്‍ത്തി പിടിച്ച്‌ പൈപ്പിന്റെ ടാപ്പ് തുറന്ന് ശ്വാസം മുട്ടിച്ച്‌ വകവരുത്തുക ആയിരുന്നു. ബിനോയിക്ക് മാത്രമാണ് കൊലപാതകത്തില്‍ പങ്കെന്നാണ് പൊലീസ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന കാര്യം. കുഞ്ഞിന്റെ സംസ്‌ക്കാര ചടങ്ങുകള്‍ കൂടി നടക്കുന്ന പശ്ചാത്തലത്തില്‍ മുത്തശ്ശിയെ പൊലീസ് വിട്ടയച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മയും വിദേശത്തു നിന്നും എത്തിയിട്ടുണ്ട്.

മോഷണം മുതല്‍ സെക്സ് റാക്കറ്റ് വരെ തൊഴിലാക്കിയ സിപ്സി

പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തിയ 27കാരന്റെ കാമുകി സിപ്സി മോഷണം മുതല്‍ സെക്സ് റാക്കറ്റില്‍ വരെ കണ്ണിയെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പൊലീസിന് സ്ഥിരം തലവേദനയായ ഇവര്‍ കേസന്വേഷിക്കാന്‍ ചെല്ലുന്ന ഉദ്യോ​ഗസ്ഥരെ പോലും സമ്മര്‍ദ്ദത്തിലാക്കുകയാണ് പതിവ്. പൊലീസ് നടപടിയില്‍ രക്ഷപെടാന്‍ ഇവര്‍ ചെയ്ത വിക്രിയകള്‍ പൊലീസിനെ വല്ലാതെ വിഷമിപ്പിട്ടുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഒരിക്കല്‍ പൊലീസ് ലോക്കപ്പിലാക്കിയപ്പോള്‍ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവര്‍ ഇറങ്ങിയോടി. മറ്റൊരവസരത്തില്‍ പൊലീസ് സ്‌റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാല്‍ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്. പിടുകൂടാനെത്തിയ പൊലീസുകാര്‍ ഉപദ്രവിച്ചതായി നാട്ടുകാരെ ബോദ്ധ്യപ്പെടുത്തി,പീഡനക്കേസ്സില്‍ കുടുക്കുകയാണ് സിപ്സി ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഒരിക്കല്‍ കൊച്ചിയില്‍ പൊലീസ് പിടികൂടിയപ്പോള്‍ സ്‌റ്റേഷന്‍ കെട്ടിടത്തിന്റെ മുകളില്‍ക്കയറി ആത്മഹത്യഭീഷണിമുഴക്കിയിരുന്നു.

കൊരട്ടി സ്വദേശിയാണ് സിപ്സിയെ വിവാഹം കഴിച്ചിരുന്നത്. ഇയാളുള്ളപ്പോള്‍ തന്നെ ഇവര്‍ മോഷണക്കേസ്സില്‍ പൊലീസ് പിടിയിലായിട്ടുണ്ട്. സ്വഭാവദൂഷ്യം മൂലം ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച്‌ പോയതോടെ പിന്നീട് തട്ടിപ്പും വെട്ടിപ്പും മയക്കുമരുന്ന് വില്‍പ്പനയും സെക്‌സ് റാക്കറ്റ് പ്രവര്‍ത്തനങ്ങളുമൊക്കൊയായി ഇവര്‍ വിലസുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇവര്‍ നിരവധി തവണ പൊലീസ് പിടിയിലായിട്ടുണ്ടെന്നും കേസ്സുകള്‍ നിലവിലുണ്ടെന്നും പൊലീസ് അറിയിച്ചു. മകനേക്കാള്‍ പ്രായം കുറവുള്ള കഞ്ചാവ് കേസ്സിലെ പ്രതിയ്‌ക്കൊപ്പമാണ് ഇവരുടെ ഇപ്പോഴത്തെ താമസമെന്നും സിപ്സിയുടെ വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത് ഈ യുവാവാണെന്നുമാണ് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

2021 ജനുവരിയില്‍ സ്കൂട്ടര്‍ യാത്രികയെ നടുറോഡില്‍ ഇടിച്ചുവീഴ്‌ത്തി മര്‍​ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത സംഭവത്തില്‍ നാട്ടുകാരുടെ സഹായത്തോടെ പിടികൂടിയ സിപ്സി പൊലീസ് സ്റ്റേഷനില്‍ നടത്തിക്കൂട്ടിയത് വലിയ പരാക്രമങ്ങളായിരുന്നു. തനിക്ക് കടന്നു പോകാന്‍ സൈഡ് നല്‍കിയില്ല എന്നാരോപിച്ച്‌ അസഭ്യ വര്‍ഷത്തോടെ ഇവര്‍ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മര്‍ദിക്കുകയും കഴുത്തില്‍ പിടിച്ച്‌ ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. വനിതാ പൊലീസുള്‍പ്പെടെ സ്ഥലത്തെത്തിയെങ്കിലും സിപ്സി പിടികൊടുത്തില്ല. ഒടുവില്‍ സാഹസികമായാണ് സിപ്സിയെ പൊലീസ് പിടികൂടിയത്. സംഭവത്തില്‍ സാരമായി പരിക്കേറ്റ സ്കൂട്ടര്‍ യാത്രികയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇതിനിടെ, പൊലീസ് കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ച സിപ്സി അവിടെയും പരാക്രമം തുടര്‍ന്നു. പൊലീസ് സ്റ്റേഷനില്‍വെച്ച്‌ ഇവര്‍ സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. ഒടുവില്‍ വനിതാ പൊലീസുകാരടക്കം ഏറെ പണിപ്പെട്ടാണ് പ്രതിയെ ശാന്തയാക്കിയത്. കസ്റ്റഡിയിലെടുത്ത ശേഷം സ്‌റ്റേഷിനിലെത്തിച്ച സിഫ്‌സി പൊലീസിനെ നന്നായി വട്ടംചുറ്റിക്കുകയും ചെയ്തു. കോവിഡ് പരിശോധനയ്ക്കുമുമ്ബായി കസ്റ്റഡിയിലെടുക്കുന്നവരെ സൂക്ഷിക്കുന്നതിനായി സ്‌റ്റേഷനില്‍ ഒരുമുറി ഒരുക്കിയിരുന്നു. ഈ മുറിയിലാണ് സിഫ്‌സിയെ ആദ്യം എത്തിച്ചത്. ഇവിടെ എത്തിയപാടെ ഇവര്‍ ബഹളംവയ്ക്കാന്‍ തുടങ്ങി.

പുരുഷപൊലീസുകാരും സ്‌റ്റേഷനില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയ നിരവധിപേരും നോക്കിനില്‍ക്കെ സിപ്സി സ്വയം വിവസ്ത്രയായി. ഏറെ പണിപ്പെട്ടാണ് സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതപൊലീസുകാര്‍ ഈ നീക്കം തടഞ്ഞത്. കോവിഡ് ടെസ്റ്റിനായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ ഇവര്‍ പൊലീസ് നീക്കത്തിനെതിരെ വീണ്ടും പ്രതിഷേധമുയര്‍ത്തി. താന്‍ കോവിഡ് ടെസ്റ്റിന് തയ്യാറല്ലന്ന നിലപാടിലായിരുന്നു സിപ്സി. ഇവരുടെ എതിര്‍പ്പ് ശക്തമായതിനാല്‍ ആശുപത്രി അധികൃതര്‍ കോവിഡ് പരിശോധന നടത്താന്‍ തയ്യാറായില്ല.പൊലീസ് ഇവരെ തിരിച്ചെത്തിച്ച്‌ കസ്റ്റഡിയില്‍ എടുക്കുന്നവരെ പാര്‍പ്പിക്കാന്‍ തയ്യാറാക്കിയിട്ടുള്ള മുറിയിലാക്കിയിരിക്കുകയാണ്. നാളെ കോടതിയില്‍ ഹാജരാക്കുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു.

കൊല്ലപ്പെട്ടത് സജീവ് ഷാജി-ഡിക്‌സി ഡേവിഡ് ദമ്ബതികളുടെ മകള്‍

സജീവ് ഷാജി-ഡിക്‌സി ഡേവിഡ് ദമ്ബതികളുടെ മകളായ നോറ മരിയ ആണ് കൊല്ലപ്പെട്ടത്. ദമ്ബതികളുടെ രണ്ട് കുട്ടികളും സജീവന്റെ അമ്മയായ സിപ്‌സിയുടെ സംരക്ഷണയിലായിരുന്നു. സിപ്‌സിയുടെ സുഹൃത്തായ പള്ളുരുത്തി സ്വദേശി ജോണ്‍ ബിനോയ് ഡിക്രൂസി(27)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ മാസം അഞ്ചാം തിയതി മുതല്‍ മുത്തശ്ശി സിപ്സിയും ജോണ്‍ ബിനോയിയും രണ്ട് കുട്ടികളും ലോഡ്ജില്‍ ഒന്നിച്ചായിരുന്നു താമസിച്ചിരുന്നത്. കൊലപാതകം നടന്ന ദിവസം കുട്ടിയുടെ പിതൃത്വത്തെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഹോട്ടല്‍ മുറിയില്‍ നടന്നിരുന്നു. ജോണ്‍ ബിനോയ് ആണ് കുട്ടിയുടെ പിതാവെന്നായിരുന്നു ആരോപണം. ഇതില്‍ കുപിതനായാണ് യുവാവ് കുട്ടിയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കിക്കൊന്നത്. പ്രതി ഇതുസംബന്ധിച്ച്‌ പൊലീസിന് മൊഴിനല്‍കി. ദമ്ബതിമാരാണെന്ന് പറഞ്ഞാണ് ഇരുവരും ഹോട്ടലില്‍ മുറിയെടുത്തതെന്നാണ് ജീവനക്കാര്‍ പറയുന്നത്. കാഴ്ചയില്‍ പ്രായവ്യത്യാസം തോന്നിയിരുന്നെങ്കിലും കുട്ടികളും ഉണ്ടായിരുന്നതിനാല്‍ സംശയങ്ങളുണ്ടായില്ല.

പിതൃത്വത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തിന് പിന്നാലെ കുട്ടിയെ രാത്രി ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നു. എന്നാല്‍ ഈ സമയം കുട്ടിയുടെ മുത്തശ്ശി ഹോട്ടലിലുണ്ടായിരുന്നില്ല. തുടര്‍ന്ന് ഒരുമണിയോടെ യുവാവ് മുത്തശ്ശിയെ വിളിച്ച്‌ കുട്ടി ഛര്‍ദ്ദിച്ചെന്നും ബോധരഹിതയായെന്നും പറഞ്ഞു. ഇവരെത്തിയാണ് കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ ഇവരുടെ ഒപ്പം യുവാവ് ആശുപത്രിയിലേക്ക് എത്തിയിരുന്നില്ല. ആശുപത്രിയിലെത്തിയ സിപ്സി യുവാവ് പറഞ്ഞത് തന്നെ ആവര്‍ത്തിച്ചു. എന്നാല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. തുടര്‍ന്ന് നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലാണ് കുട്ടിയുടെ ശ്വാസകോശത്തിലടക്കം വെള്ളം ചെന്നതായി വ്യക്തമായത്. ഇതോടെ കൊലപാതകമെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ സിപ്‌സി റിസപ്ഷനിലേക്ക് വരികയായിരുന്നു. കുഞ്ഞിന് സുഖമില്ലെന്നും ശ്വാസം കിട്ടുന്നില്ലെന്നും ഇവര്‍ ജീവനക്കാരോട് പറഞ്ഞു. ഉടന്‍തന്നെ കുഞ്ഞിനെ മുറിയില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലേക്ക് പോയി. പിന്നാലെ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ജോണ്‍ ബിനോയിയും റിസപ്ഷനിലെത്തി. ഇയാളും ആശുപത്രിയിലേക്ക് പോയി. എന്നാല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചിരുന്നു.

കുഞ്ഞിന്റെ അമ്മയായ ഡിപ്‌സി വിദേശത്ത് നിന്ന് എത്തി. ഇവരോടൊപ്പം മൂത്ത കുഞ്ഞിനെ അയച്ചു. ടൈല്‍ ജോലിക്കാരനായിരുന്ന കുട്ടിയുടെ പിതാവ് അപകടത്തെ തുടര്‍ന്ന് ജോലിക്ക് പോയിരുന്നില്ല. കുടുംബപ്രശ്നങ്ങളെ തുടര്‍ന്ന് രണ്ട്കുട്ടികളും മുത്തശ്ശിയുടെ കൂടെയാണ് കഴിഞ്ഞിരുന്നതെന്നാണ് വിവരം.

മാര്‍ച്ച്‌ അഞ്ച് ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്‍റെ അമ്മൂമ്മ സിപ്സി നാല് വയസ്സുള്ള ആണ്‍കുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെണ്‍കു‍ഞ്ഞിനും ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുട‍ര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവ‍ര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു

സംഭവം ഇങ്ങനെ

കുഞ്ഞിന്റെ മുത്തശ്ശി സിപ്സിയുമായി ബിനോയിയുമായി സാമ്ബത്തിക ഇടപാട് ഉണ്ടായിരുന്നെന്നുമാണ് റിപ്പോര്‍ട്ട്. ഇതു കൈപ്പറ്റാനാണ് വന്നത് എന്നാണ് പറയുന്നത്. ഇതിനിടെ ഈ സുഹൃത്തിന്റെ സുഹൃത്തുമായി തര്‍ക്കം ഉണ്ടായെന്നും പറയുന്നു. കുഞ്ഞു മരിക്കുമ്ബള്‍ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോണ്‍ ബിനോയ് അറിയിച്ചത് കുഞ്ഞു പാലുകുടിച്ചപ്പോള്‍ നെറുകയില്‍ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടല്‍ മുറിയിലേയ്ക്ക് എത്തിയ ഇവര്‍ ജീവനക്കാരോട് കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്ബോള്‍ തോളില്‍ അബോധാവസ്ഥയില്‍ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചു പറഞ്ഞതും ഇതു തന്നെയായിരുന്നു.

കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാല്‍ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. ഹോട്ടല്‍ മുറിയില്‍ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച്‌ വാക്ക്തര്‍ക്കമുണ്ടാക്കുകയും ഇതിനിടെ കുഞ്ഞിനെ ഹോട്ടല്‍ ബാത്ത്‌റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നുവെന്നുമാണ് ബിനോയ് ഡിക്രൂസ് പൊലീസിന് നല്‍കിയ മൊഴി. എന്നാല്‍ താന്‍ പുറത്തു പോയ സമയത്താണ് യുവാവ് പെണ്‍കുഞ്ഞിനെ മുക്കി കൊന്നതെന്നാണ് സ്ത്രീയുടെ മൊഴി.

കുട്ടികളുടെ ബന്ധുക്കളുമായെല്ലാം പൊലീസ് ബന്ധപ്പെട്ട് വിശദാംശങ്ങള്‍ തേടുന്നുണ്ട്. വിദേശത്തുള്ള കുഞ്ഞിന്റെ മാതാവും കൊച്ചിയില്‍ എത്തി. ഇവര്‍ക്കൊപ്പം മൂത്ത മകനെ പറഞ്ഞു വിട്ടിരിക്കയാണ്. കുട്ടിയുടെ പിതാവ് ഒരു വാഹനാപകടത്തെതുടര്‍ന്ന് ഒരു വര്‍ഷമായി ജോലിക്ക് പോകാന്‍ സാധിക്കാത്ത അവസ്ഥയിലാണെന്നാണ് വിവരം. മരണപ്പെട്ട കുട്ടിയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. കുട്ടിയുടെ സംസ്‌കാരം ഇന്ന് തന്നെ കൊച്ചിയിലെ പള്ളിയില്‍ നടക്കും.

ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുട്ടിയുടെ ബന്ധുക്കളുമായി സംസാരിക്കുന്നുണ്ടെന്നും സംരക്ഷണം നല്‍കാന്‍ ബന്ധുക്കള്‍ക്ക് സാധിക്കുന്നില്ലെങ്കില്‍ നാല് വയസ്ലുള്ള ആണ്കുഞ്ഞിന്റെ സംരക്ഷണം ഏറ്റെടുക്കുമെന്നും എറണാകുളം ശിശുക്ഷേസമിതി അധ്യക്ഷ പറഞ്ഞു. കേസില്‍ പ്രതിയായ ബിനോയ് ഡിക്രൂസ് ക്രിമിനല്‍ പശ്ചാത്തലമുള്ള ആളാണെന്നാണ് മനസ്സിലാവുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തില്‍ അറസ്റ്റിലായ ബിനോയി ഡിക്രൂസുമായി പൊലീസ് ഹോട്ടലില്‍ തെളിവെടുപ്പു നടത്തി. ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ പിതാവിന്റെ മാതാവായ സിക്‌സി നാല് വയസ്സുള്ള ആണ്‍കുഞ്ഞിനും ഒന്നര വയസ്സുകാരിയായ പെണ്‍കുഞ്ഞിനുമൊപ്പം ബിനോയ് ഡിക്രൂസിനും ഒപ്പം കലൂരിലെ ഹോട്ടലില്‍ മുറിയെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ത്രീ അതിരാവിലെ പുറത്തേക്ക് പോകുകയും രാത്രിയോടെ മടങ്ങി വരികയുമാണ് ചെയ്തിരുന്നതെന്നും ഈ സമയത്തെല്ലാം യുവാവായിരുന്നു കുട്ടികള്‍ക്കൊപ്പം ഉണ്ടായിരുന്നതെന്നും ഇവര്‍ താമസിച്ച ഹോട്ടലിലെ ജീവനക്കാര്‍ പറയുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഈ ഹോട്ടലിന്റെ റിസപ്ഷനിലേക്ക് സ്ത്രീ പെണ്‍കുഞ്ഞുമായി എത്തി. കുട്ടി ഛര്‍ദ്ദിച്ച്‌ അവശനിലയിലായെന്നും ഇപ്പോള്‍ അനക്കമില്ലെന്നും പരിഭ്രാന്തയായി പറഞ്ഞു. ഈ സമയം നാല് വയസ്സുള്ള ആണ്‍കുഞ്ഞും ഈ സ്ത്രീയോടൊപ്പം ഉണ്ടായിരുന്നു. തുടര്‍ന്ന് സ്ത്രീ കുഞ്ഞുങ്ങളേയും കൊണ്ട് കലൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലെത്തി. എന്നാല്‍ ആശുപത്രിയിലെത്തിക്കും മുന്‍പേ തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് ഛര്‍ദ്ദിച്ച്‌ അവശനിലയിലായെന്നാണ് സ്ത്രീ ഡോക്ടര്‍മാരോട് പറഞ്ഞതെങ്കിലും പരിശോധനയില്‍ കുട്ടി മുങ്ങിമരിച്ചതാണെന്ന് ഡോക്ടര്‍മാര്‍ക്ക് മനസിലായി. ഇതോടെ ആശുപത്രി അധികൃതര്‍ കൊച്ചി നോര്‍ത്ത് പൊലീസില്‍ വിവരമറിയിച്ചു.

ആശുപത്രിയിലെത്തിയ പൊലീസുദ്യോഗസ്ഥര്‍ക്ക് യുവാവിന്റേയും സ്ത്രീയുടേയും മൊഴികളിലെ വൈരുധ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇരുവരേയും കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെയാണ് കുഞ്ഞിനെ വെള്ളത്തില്‍ മുക്കി കൊന്നതാണെന്ന് വ്യക്തമായത്. രാവിലെ പതിനൊന്ന് മണിയോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇവര്‍ താമസിച്ച ഹോട്ടലില്‍ എത്തുകയും മുറി പരിശോധിക്കുകയും ചെയ്തു. ഫോറന്‍സിക് ഉദ്യോഗസ്ഥരും മുറയില്‍ എത്തി പരിശോധന നടത്തി.

Facebook Comments Box

By admin

Related Post