Mon. Apr 29th, 2024

കേരള സംഗീത നാടക അക്കാദമി ചെയര്‍മാന്‍ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, സെക്രട്ടറി കരിവെള്ളൂര്‍ മുരളി

By admin May 21, 2022 #news
Keralanewz.com

കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയേയും സെക്രട്ടറിയായി കരിവെള്ളൂര്‍ മുരളിയെയും നിയമിച്ചു.

സംഗീതനാടക അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തേക്ക് എം.ജി. ശ്രീകുമാറിന്റെ പേര് സി.പി.എമ്മില്‍ നിന്ന് ഉയര്‍ന്നുവന്നതും തുടര്‍ന്നുണ്ടായ എതിര്‍പ്പുമാണ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് വൈകാന്‍ കാരണമായത്. എന്നാല്‍ ഇക്കാര്യത്തില്‍ പാര്‍ട്ടി തലത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സി.പി.എമ്മും താനുമായി ഇക്കാര്യങ്ങള്‍ സംസാരിച്ചിട്ടില്ലെന്ന് എം.ജി ശ്രീകുമാറും വ്യക്തമാക്കിയിരുന്നു.

ചെയര്‍മാനും സെക്രട്ടറിയും കണ്ണൂര്‍ ജില്ലക്കാരാണെന്ന വാദം ഉയര്‍ന്നു വന്നെങ്കിലും മട്ടന്നൂര്‍ ഏറെക്കാലമായി പാലക്കാട് ജില്ലയിലാണ് താമസമെന്നത് അദ്ദേഹത്തിന് അനുകൂലമായി മാറി.
രണ്ട് പേരും സി.പി.എമ്മുമായും മുഖ്യമന്ത്രി പിണറായി വിജയനും നേതാക്കളുമായും ഏറെ അടുപ്പമുള്ളവരാണ്

Facebook Comments Box

By admin

Related Post