Mon. Apr 29th, 2024

24 തസ്തികകളില്‍ പി.എസ്.സി വിജ്ഞാപനം

By admin Nov 22, 2022 #psc
Keralanewz.com

ജനറല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം

ആരോഗ്യ വകുപ്പില്‍ സ്റ്റേറ്റ് ന്യൂട്രീഷ്യന്‍ ഓഫീസര്‍, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍, സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (പോളിടെക്‌നിക് കോളേജുകള്‍) ലക്ചറര്‍ ഇന്‍ കൊമേഴ്‌സ്, ലീഗല്‍ മെട്രോളജി വകുപ്പില്‍ ഇന്‍സ്‌പെക്ടര്‍ ഒഫ് ലീഗല്‍, മെട്രോളജി, കേരളത്തിലെ യൂണിവേഴ്‌സിറ്റികളില്‍ അസിസ്റ്റന്റ്, കേരള കോമണ്‍ പൂള്‍ ലൈബ്രറിയില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (നേരിട്ടും തസ്തികമാറ്റം മുഖേനയും), യൂണിവേഴ്‌സിറ്റികളില്‍ കമ്ബ്യൂട്ടര്‍ അസിസ്റ്റന്റ് ഗ്രേഡ് 2, ലെജിസ്ലേച്ചര്‍ സെക്രട്ടേറിയറ്റില്‍ കോപ്പി ഹോള്‍ഡര്‍,

ജലഗതാഗത വകുപ്പില്‍ കൂലി വര്‍ക്കര്‍, യുണൈറ്റഡ് ഇലക്‌ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍, പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ പ്രോജക്‌ട് അസിസ്റ്റന്റ് (നേരിട്ടും തസ്തികമാറ്റം മുഖേനയും) തസ്തികകളില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ പി.എസ്.സി യോഗം തീരുമാനിച്ചു.

 ജനറല്‍ റിക്രൂട്ട്‌മെന്റ് – ജില്ലാതലം
വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്‌സ്) മലയാളം മീഡിയം (തസ്തികമാറ്റം മുഖേന), വിദ്യാഭ്യാസ വകുപ്പില്‍ യു.പി. സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) – തസ്തികമാറ്റം മുഖേന തസ്തികകളിലും വിജ്ഞാപനം പ്രസിദ്ധീകരിക്കും.

 സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ അനാട്ടമി (പട്ടികവര്‍ഗം), ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (രസശാസ്ത്ര ആന്‍ഡ് ഭൈഷജ്യകല്‍പന, ദ്രവ്യഗുണ, പ്രസൂതി ആന്‍ഡ് സ്ത്രീരോഗ) – പട്ടികവര്‍ഗം, വി.എച്ച്‌.എസ്.ഇ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ബയോളജി – സീനിയര്‍ (പട്ടികജാതി/പട്ടികവര്‍ഗം, പട്ടികവര്‍ഗം), നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി – സീനിയര്‍ (പട്ടികജാതി/പട്ടികവര്‍ഗം), ആര്‍ക്കിയോളജി വകുപ്പില്‍ എസ്‌കവേഷന്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – മെക്കാനിക്കല്‍ അഗ്രികള്‍ച്ചറല്‍ മെഷീനറി (പട്ടികവര്‍ഗം), വ്യാവസായിക പരിശീലന വകുപ്പില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ – ഡ്രാഫ്ട്‌സ്മാന്‍ സിവില്‍ (പട്ടികജാതി/പട്ടികവര്‍ഗം), ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ് (പട്ടികജാതി/പട്ടികവര്‍ഗം).

 എന്‍.സി.എ റിക്രൂട്ട്‌മെന്റ് – സംസ്ഥാനതലം
മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പില്‍ സോയില്‍ സര്‍വ്വേ ഓഫീസര്‍/റിസര്‍ച്ച്‌ അസിസ്റ്റന്റ്/കാര്‍ട്ടോഗ്രാഫര്‍/ടെക്‌നിക്കല്‍ അസിസ്റ്റന്റ് (രണ്ടാം എന്‍.സി.എ – എസ്.സി.സി.സി ), മെഡിക്കല്‍ വിദ്യാഭ്യാസ സര്‍വീസില്‍ ബ്ലഡ് ബാങ്ക് ടെക്‌നീഷ്യന്‍ ഗ്രേഡ് 2 (ഒന്നാം എന്‍.സി.എ. – എല്‍.സി./എ.ഐ), ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ബോട്ട് സ്രാങ്ക് (രണ്ടാം എന്‍.സി.എ. – ഈഴവ/തിയ്യ/ബില്ലവ).

Facebook Comments Box

By admin

Related Post