Mon. Apr 29th, 2024

കടുത്തുരുത്തി നിയോജകമണ്ഡലം – വികസനത്തിൽ 25 വർഷം പിന്നോട്ട് .

By admin Nov 22, 2022 #Kaduthurthy #MLA #Mons Joseph
Keralanewz.com

കടുത്തുരുത്തി : കടുത്തുരുത്തി നിയോജകമണ്ഡലത്തിലെ നിലവിലുള്ള എം എൽ എ അഡ്വ മോൻസ് ജോസഫ് ആണ് . പിസി തോമസ് നയിക്കുന്ന , യു ഡീ എഫിലെ കേരളാ കോൺഗ്രസ് പാർട്ടിയുടെ രണ്ട് എം എൽ എ മാരിൽ ഒരാളാണ് മോൻസ് ജോസഫ് . പാർട്ടിയിലെ രണ്ടാമത്തെ എം എൽ എ പിജെ ജോസഫ് ആണ് . ഇടതു മുന്നണിയിലെ , കേരളാ കോൺഗ്രസ് എം സ്ഥാനാർത്ഥി സ്റ്റീഫൻ ജോർജിനെ 4000 വോട്ടിനു പരാജയപ്പെടുത്തി ആണ് , മോൻസ് വീണ്ടും എം എൽ എ ആയത് . തുടർച്ചയായി നാലാം തവണ ആണ് അദ്ദേഹം എം എൽ എ ആവുന്നത് . ഇതിനിടയിൽ 2001 ഇലെ ഇലക്ഷനിൽ മാണി ഗ്രൂപ്പിലെ സ്റ്റീഫൻ ജോർജിനോട് ഇദ്ദേഹം പരാജയപ്പെട്ടിരുന്നു . അദ്ദേഹത്തിൻറെ മുൻഗാമികളായ എം എൽ എ മാരായിരുന്നു സ്റ്റീഫൻ ജോർജ് , പി സി തോമസ് , പിഎം മാത്യു , ഓ ലൂക്കോസ് , ജോസഫ് ചാഴികാടൻ തുടങ്ങിയവർ .

2006 മുതലുള്ള ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തിയാൽ പേരെടുത്തു പറയുവാൻ ഒന്നും തന്നെയില്ലാത്ത ഒരു നിയോജകമണ്ഡലം ആണ് കടുത്തുരുത്തി . പ്രധാനമായും 12 പഞ്ചായത്തുകൾ ആണ് നിയോജകമണ്ഡലത്തിൽ ഉള്ളത് . ഗ്രാമ പ്രദേശങ്ങളൂം ചെറു ടൗണുകളും അടങ്ങുന്നതാണ് നിയോജകമണ്ഡലം . കടുത്തുരുത്തി , കുറുപ്പുംതറ , കുറവിലങ്ങാട് , ഉഴവൂർ, മരങ്ങാട്ടുപിള്ളി എന്നിവയാണ് പ്രധാനപ്പെട്ട ചെറു ടൗണുകൾ . ഇവയിൽ ഏറ്റവും ശോചനീയ അവസ്ഥ ഉള്ള ടൌൺ ആണ് കടുത്തുരുത്തി . 2001 ഇൽ എങ്ങനെ ആയിരുന്നുവോ അങ്ങനെ തന്നെ ആ ടൌൺ നിലനിറുത്തുന്നതിൽ മോൻസ് ജോസഫ്‌ വിജയിച്ചു എന്ന് വേണം കരുതാൻ . അടിസ്ഥാന സൗകര്യ വികസനം പോലും കടുത്തുരുത്തി ടൗണിൽ ഇല്ല .
വിദ്യാർത്ഥികളും , കടുത്തുരുത്തിയിലെ വിവിധ ആരാധനയാലയങ്ങളിൽ എത്തപ്പെടുന്ന ഭക്തർക്കടക്കം യാത്രാ ബസ് കാത്തു നിൽക്കാൻ ആയി സുരക്ഷ ഉള്ള ഒരു ബസ് സ്റ്റാൻഡ് ആ ടൗണിൽ ഇല്ല . വീതി കുറഞ്ഞ റോഡിന്റെ വീതി കൂട്ടുവാൻ എം എൽ എ പരാജയപ്പെട്ടു . ഒരു ബസ് ടൌൺ സ്റ്റോപ്പിൽ നിറുത്തിയാൽ വഴിയിൽ മുഴുവൻ ബ്ലോക്ക് ആവുന്ന നൂതന സംവിധാനം ആണ് കടുത്തുരുത്തി ടൗണിനു എം എൽ എ സമ്മാനിച്ചത് .

കൊട്ടി ഘോഷിച്ചു കൊണ്ട് , എം എൽ എ ഫണ്ട് ഉപയോഗിച്ച് കടുത്തുരുത്തി മീൻ ചന്തയുടെ ഉൽഘാടനം അദ്ദേഹം നടത്തി പത്താമത്തെ ദിനം തന്നെ പില്ലറുകൾ വിണ്ടു കീറി , അപകടാവസ്ഥയിൽ ആയിരുന്നു . കടുത്തുരുത്തി യുടെ യാത്രാ ക്‌ളേശം ഒഴുവാക്കാനായി 2004 ഇൽ അന്നത്തെ എം എൽ എ ആയിരുന്ന സ്റ്റീഫൻ ജോർജിൻ്റെ ശ്രമഫലമായി സമാന്തര റോഡ് പണിയുവാൻ ഉള്ള പെർമ്മിഷനും പ്രവർത്തനങ്ങളൂം ആരംഭിച്ചിരുന്നു . എന്നാൽ 20 വർഷത്തിനടുത്തായിട്ടും ഇത് വരെ ഒരു ചെറുവിരൽ അനക്കാൻ മോൻസ് ജോസഫിനായിട്ടില്ല .

കടുത്തുരുത്തി , ഞീഴൂർ , മുളക്കുളം പഞ്ചായത്തുകളിൽ ഉള്ള ഗ്രാമ പ്രദേശങ്ങൾ ഒരു വികസനവും എത്താതെ മുരടിച്ചു . വർഷങ്ങൾ ചെല്ലും തോറും ഗ്രാമ പ്രദേശങ്ങളിൽ നിന്നും ആളുകൾ സ്ഥലം വിറ്റു പോകേണ്ട അവസ്ഥ ആണെന്ന് , ഈ പ്രദേശങ്ങൾ സന്ദർശിച്ചാൽ മനസിലാവും .

കുറവിലങ്ങാട് പഞ്ചായത്തിലും സ്ഥിതി മോശം അല്ല. ഗ്രാമീണ റോഡുകളിൽ വാഹന സൗകര്യവും , മറ്റു സൗകര്യങ്ങളുമില്ല . കുര്യം – കളത്തൂർ -കുറുപ്പുംതറ റോഡ് എം എൽ എ ഫണ്ട് ഉപയോഗിച്ച് പണിതുവെങ്കിലും വളരെ നിലവാരം കുറഞ്ഞ രീതിയിലുള്ള ടാറിങ് ആണ് ചെയ്തിരിക്കുന്നത് .റോഡിൽ വെള്ളക്കെട്ടും , കുഴികളും മൂലം നാട്ടുകാർ വലയുകയാണ് .കാണക്കാരി -കുറവിലങ്ങാട് പഞ്ചയത്തുകളിൽ കൂടി കടന്നു പോകുന്ന തോട്ടുവാ -കളത്തൂർ -കാണക്കാരി റോഡ് മാത്രമാണ് ഈ പഞ്ചായത്തുകളിൽ ഉള്ള ഏക നിലവാരം ഉള്ള വഴി . എന്നാൽ അതാവട്ടെ മുഖ്യമന്ത്രി പിണറായി വിജയനും , അന്നത്തെ മന്ത്രി ജി സുധാകരനും , നാട്ടുകാർ നൽകിയ ഹർജിയുടെ ബലത്തിൽ ലഭിച്ച ഫണ്ട് ഉപയോഗിച്ചാണ് പണിതത് . മാഞ്ഞൂർ പഞ്ചായത്തിൽ പെട്ട റോഡുകളുടെയും സ്ഥിതി വ്യത്യസ്‍തമല്ല . താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് മഴക്കാലത്ത് രൂക്ഷമാണ് .യു ഡീ എഫിന്റെ അടക്കം പഞ്ചായത്ത് മെമ്പർമാർ കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന ചെറു റോഡുകളുടെ ഉൽഘാടനം നടത്തുകയാണ് പ്രധാന ജോലി . ജോസഫ് വിഭാഗത്തിൽ പെട്ട ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്ക് പോലും അദ്ദേഹത്തിൻ്റെ ഈ പ്രവർത്തന ശൈലിയോട് താല്പര്യമില്ല . എന്നെ ഉൽഘാടനത്തിന് വിളിച്ചില്ലായെങ്കിൽ എം എൽ എ ഫണ്ട് നൽകില്ല എന്നതാണ് പ്രധാന ഭീഷണിയത്രേ.

കുടിവെള്ള പ്രശ്‌നം അതിരൂക്ഷമാണ് . മാഞ്ഞൂർ , കാണക്കാരി പഞ്ചായത്തുകളിൽ ആയിരങ്ങൾ ആണ് വെള്ളത്തിന് വേണ്ടി വേനൽകാലത്ത്അ ലയുന്നത് . മാഞ്ഞൂർ പഞ്ചയത്തിന്റെ വാർഡ് 7 ,8 , കാണക്കാരി യിലെ വാർഡ് 1 ,8 പ്രദേശങ്ങൾ ഒക്കെ ദുരിതത്തിൽ ആണ് . എം എൽ എ യും പഞ്ചായത്ത് പ്രതിനിധികളും തിരിഞ്ഞു നോക്കില്ലത്രേ .

കർഷകരുടെ പ്രശ്‌നത്തിൽ എം എൽ എ ഇടപെടുന്നില്ല . നെല്ല് , റബ്ബർ കർഷകർ ദുരിതത്തിൽ ആയപ്പോൾ എം എൽ എ ശബ്‌ദിക്കുന്നില്ല .

സ്വന്തമായി ഒരു പദ്ധതിയും കൊണ്ട് വാരാൻ ശ്രമിക്കാതെ , സർക്കാർ കൊണ്ട് വരുന്ന പദ്ധതികൾ സ്വന്തം പേരിലാക്കി ഫ്ളക്സ് വെക്കുക എന്നതാണ് അദ്ദേഹത്തിൻ്റെ പ്രധാന ജോലി എന്നതാണ് പൊതുവെയുള്ള വിമർശനം .

കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ നേരിട്ടുള്ള പദ്ധതികളിൽ പോലും അദ്ദേഹം ക്രെഡിറ്റ് അടിച്ചു മാറ്റുകയാണ് എന്നാണ് ബിജെപി യുടെ പരാതി .
വിളിക്കാത്ത കല്യാണവും , മരണ വീടും സന്ദർശിച്ചാൽ ജനങ്ങളുടെ ദുരിതം മാറില്ല എന്ന് എം എൽ എ മനസിലാക്കണം . എത്ര നൂതന വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊണ്ട് വന്നു ?ഉള്ള സ്കൂളുകളിൽ അടിസ്ഥാന സൗകര്യം വികസിപ്പിക്കാൻ അങ്ങേക്ക് സാധിച്ചോ ? കുടിവെള്ളം നൽകുവാൻ സാധിച്ചോ ? റബ്ബർ കര്ഷകന് വേണ്ടി എന്ത് ചെയുവാൻ സാധിച്ചു ? വികസന കാര്യത്തിൽ ഒരു വലിയ വട്ട പൂജ്യമാണ് അങ്ങേക്ക് ഉള്ള മാർക്ക് . സർക്കാർ പദ്ധതികൾ കൂടി ഉൾപ്പെടുത്തിയാൽ
മോൻസ് ജോസഫ് എം എൽ എ യുടെ പ്രവർത്തനങ്ങൾ ആകെമൊത്തം വിലയിരുത്തിയാൽ പത്തിൽ രണ്ടു മാർക്ക് നൽകുവാൻ സാധിക്കും .

Facebook Comments Box

By admin

Related Post