Mon. Apr 29th, 2024

ജോസഫ് വിഭാഗത്തിൽ കോട്ടയം സീറ്റിനായി തർക്കം. പാർലമെന്റ് സീറ്റിൽ മത്സരിക്കാൻ ജോസഫിനും മോൻസിനും താല്പര്യം. തർക്കം ഏങ്കിൽ ഇടുക്കി മതിയെന്ന് പിജെ ജോസഫ്.

By admin Dec 30, 2023 #Mons Joseph #PJ Joseph
Keralanewz.com

ഇടുക്കി : കേരളാ കോൺഗ്രസ് (പിസി തോമസ് ) വിഭാഗത്തിൽ പാർലമെന്റ് സീറ്റിനായി തർക്കം. കോട്ടയം ആണ് നിലവിൽ പാർട്ടിക്ക് ക്ലെയിം ഉള്ള മണ്ഡലം. എന്നാൽ കേന്ദ്രത്തിൽ കോൺഗ്രസ്സ് അധികാരം പിടിക്കുമെന്ന അവസ്ഥ ഉണ്ടെന്നും ആയതിനാൽ എംപി ആയി പോകണമെന്ന് ആണ് കടുത്തുരുത്തി എം എൽ എ മോൻസ് ജോസെഫിന്റെ ആഗ്രഹം. കോട്ടയം പോലെയുള്ള സീറ്റിൽ തനിക്ക് വൻ ഭൂരിപക്ഷം ലഭിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തൊടുപുഴ യിൽ വെച്ച് നടന്ന പാർട്ടി യോഗത്തിൽ ആണ് മോൻസ് ജോസഫ് ആഗ്രഹം വെളിവാക്കിയത്. എന്നാൽ കോട്ടയം ജില്ലാ കമ്മിറ്റി തന്നെ അദ്ദേഹത്തിന്റെ എതിരെ നിലപാട് എടുക്കുക ആണ് ഉണ്ടായത്. മത്സരിച്ചവർ തന്നെ വീണ്ടും വേണ്ടാ എന്നും പുതിയ ആളുകൾക്ക് അവസരം നൽകണം എന്നും സജി മഞ്ഞകടമ്പൻ വിഭാഗം ആവശ്യപ്പെട്ടു. സജി മഞ്ഞക്കടമ്പൻ മത്സരിക്കണം എന്നാണ് ഈ വിഭാഗത്തിന്റെ ആവശ്യം. എന്നാൽ മോൻസ് അനുകൂലികൾ ഇത്‌ പഞ്ചായത്ത്‌ ഇലക്ഷനിൽ മത്സരിക്കുന്ന പോലെ അല്ല എന്നും കുറച്ചു വിവേകം വേണം എന്നും തുറന്നടിച്ചു. വാഗ്വാദം വൻ വിഷയത്തിലേക്ക് കടന്നു. മോൻസ് ജോസഫ് വെറും 4000 വോട്ടിനു ആണ് ജയിച്ചത് എന്നും മാണി ഗ്രൂപ്പ്‌ സ്ഥാനാർത്ഥി മോശമായ കൊണ്ടും കാലു വാരൽ കൊണ്ടുമല്ലേ ജയിച്ചതെന്നും മോന്സിന്റെ എതിർ വിഭാഗവും തുറന്നടിച്ചു. ഒടുവിൽ തല്ല് ഉണ്ടാകുമോ എന്ന് പേടിച്ചു ജോസഫ് ഇടപെട്ടു താൻ മത്സരിക്കാം എന്ന് പറഞ്ഞപ്പോൾ അതിനും എതിരായി ചില ആളുകൾ. പിജെ ജോസഫ് പ്രതീക്ഷിക്കാത്ത ചില നേതാക്കളുടെ പ്രതികരണം അദ്ദേഹത്തെ ഞെട്ടിച്ചു അത്രേ.

എന്തായാലും കോട്ടയം സീറ്റിൽ നിന്നും പിന്മാറി ഇടുക്കി വാങ്ങി ഫ്രാൻ‌സിസ് ജോർജ് മത്സരിക്കണം എന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടു. കോൺഗ്രസ്സ് സിറ്റിങ് സീറ്റ്‌ ചോദിക്കാൻ നാണം ഇല്ലേ എന്ന് ചോദിച്ചാണ് പിന്നീട് തർക്കം നടന്നത്. അടിയും അലമ്പും ഉണ്ടാകുമോ എന്ന് പേടിച്ചു അടുത്ത ഘട്ടത്തിലേക്ക് ചർച്ച വേണ്ടാ എന്ന് വെച്ച് സമ്മേളനം പിരിച്ചു വിട്ട് പിജെ ജോസഫ് മടങ്ങി എന്നാണ് അറിയുവാൻ സാധിച്ചത്‌.

Facebook Comments Box

By admin

Related Post