എ.കെ.ആന്റണിയെ സഭയിൽ അവഹേളിക്കുമ്ബോള്‍ പ്രതിപക്ഷം പ്രതിരോധിക്കണമായിരുന്നു; രമേശ് ചെന്നിത്തല
തിരുവനന്തപുരം: സർക്കാറിന് മറുപടി പറയാൻ എ.കെ ആന്റണിക്ക് നേരിട്ടിറങ്ങേണ്ടി വന്നതില്‍ വി.ഡി സതീശനെതിരെ ഒളിയമ്പുമായ് രമേശ് ചെന്നിത്തല.
നിയമസഭയില്‍ ആന്റണിയെ അവഹേളിക്കുമ്ബോള്‍ പ്രതിപക്ഷം പ്രതിരോധിക്കണമായിരുന്നു. താൻ ആ സമയം സഭയില്‍ ഉണ്ടായിരുന്നില്ലെന്നുമാണ് ചെന്നിത്തലയുടെ മറുപടി.
എ.കെ ആന്റണി നീതിമാനായ മുഖ്യമന്ത്രിയാണ്. ക്രമസമാധാന പ്രശ്‌നമുണ്ടായപ്പോഴാണ് ശിവഗിരിയില്‍ പൊലീസ് ഇടപെട്ടതെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഉന്നയിച്ചത് കള്ളങ്ങളും അർധ സത്യങ്ങളുമാണ്. സഭയില്‍ ഉന്നയിച്ചപ്പോള്‍ തന്നെ പോയിന്റ് ഓഫ് ഓർഡർ ഉന്നയിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.
യുഡിഎഫ് കാലത്ത് ഒരു പൊലീസുകാരനെയും സർവീസില്‍ നിന്ന് നീക്കിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 144 പിണറായി പിരിച്ചുവിട്ടു എന്ന പറയുന്നത് ശുദ്ധ നുണ. ജനങ്ങളെ കപളിപ്പിക്കാൻ ആണ് ഇത് പറഞ്ഞതെന്നും 50ല്‍ താഴെ പൊലീസുകാർ മാത്രമാണ് 10 വർഷത്തിനിടെ പിരിച്ചുവിട്ടതെന്നും അദ്ദേഹം പറഞ്ഞു. പിരിച്ചുവിട്ടവരുടെ കണക്ക് നിയമസഭുടെ ടേബിളില്‍ വെക്കാൻ മുഖ്യമന്ത്രിയെ അദ്ദേഹം വെല്ലുവിളിച്ചു. ഇല്ലെങ്കില്‍ സ്പീക്കർക്ക് പ്രിവിലേജ് നോട്ടീസ് കൊടുക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
യുഡിഎഫ് കാലത്ത് 60 പൊ
ലീസുകാരെ പിരിച്ചുവിട്ടുവെന്നും പിണറായി വിജയൻ പിരിച്ചുവിട്ടത് സർവീസില്‍ നിന്ന് നീണ്ട അവധി എടുത്തവരെ മാത്രമാണെന്നും ചെന്നിത്തല ആരോപിച്ചു. നിലവിലെ സർക്കാർ അധികാരത്തില്‍ വന്ന ശേഷം 16 കസ്റ്റഡി മരണങ്ങളുണ്ടായതില്‍ ഒന്നിലും ഇരകള്‍ക്ക് നീതി കിട്ടിയില്ലെന്നും കംപ്ലൈന്റ് അതോറിറ്റി നോക്കുകുത്തിയായെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.