ബംഗാള്‍ പ്രതിസന്ധിയില്‍ മമതയുമായി രാഷ്ട്രീയ ഏറ്റുമുട്ടല്‍ പ്രഖ്യാപിച്ച് കോണ്‍ഗ്രസും ബിജെപിയും .
കൊൽക്കത്ത: ബംഗാളില്‍ ഇ ഡി ഉദ്യോഗസ്ഥര്‍ ആക്രമിക്കപ്പെട്ടതില്‍ തൃണമൂല്‍ കോണ്‍ഗ്രസുമായി രാഷ്ട്രീയ ഏറ്റുമുട്ടലിനൊരുങ്ങി ബിജെപിയും കോണ്‍ഗ്രസും.

ബംഗാളില്‍ രാഷ്ട്രപതി ഭരണം വേണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. അതേസമയം രാഷ്ട്രപതി ഭരണം വേണമെന്ന് ബംഗാള്‍ പിസിസിയുടെ ആവശ്യത്തെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം തള്ളി.
ഇ ഡി ഉദ്യോഗസ്ഥര്‍ തെരുവില്‍ ആക്രമിക്കപ്പെട്ടത്തിന് പിന്നാലെ തൃണമുല്‍ കോണ്‍ഗ്രസിനെ ഒരുപോലെ കടന്നാക്രമിക്കുകയാണ് ബിജെപിയും കോണ്‍ഗ്രസും. സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കോണ്‍ഗ്രസ്, ബംഗാളില്‍ മോദിയും ദീദിയും തമ്മില്‍ രാഷ്ട്രീയ ബന്ധമുണ്ടെന്ന് പിസിസി അധ്യക്ഷൻ അധിര്‍ രഞ്ജൻ ചൗധരി ആരോപിച്ചു.
രാഷ്ട്രപതി ഭരണം കോണ്‍ഗ്രസിന്റെ ദേശീയ നയമല്ലെന്ന് അധീറിനെ തള്ളി കെസി വേണുഗോപാല്‍ രംഗത്തെത്തി. ഇന്ത്യാ സഖ്യത്തില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് തൃണമൂലിനെതിരായ നിലപാട് കോണ്‍ഗ്രസ് ദേശീയ നേതൃത്വം മയപ്പെടുത്തിയിരിക്കുന്നത് സംസ്ഥാനത്തെ ക്രമസമാധാന നിലയില്‍ ആശങ്ക രേഖപ്പെടുത്തിയ ബിജെപി കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് രംഗത്തുണ്ട്