EDUCATIONKerala News

മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് നേട്ടവുമായി രാമപുരം മാർ ആഗസ്തീനോസ് കോളജ്

Keralanewz.com

പാലാ / രാമപുരം: ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിൽ ദേശീയ തലത്തിൽ ഉയർന്ന നിലവാരം പുലർത്തുന്ന കോളേജുകൾക്ക് ഏർപ്പെടുത്തിയ ‘മിനിസ്റ്റേഴ്‌സ് എക്സലൻസ് അവാർഡ്’ രാമപുരം മാർ ആഗസ്തിനോസ് കോളേജിന് ലഭിച്ചു. നാക്ക് അക്രഡിറ്റേഷന്റെ ആദ്യ സൈക്കിളിൽ തന്നെ 3.13 പോയിന്റോടുകൂടി ‘എ’ ഗ്രേഡ് നേടിയതിനാണ് ഈ അംഗീകാരം.
സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പിനുവേണ്ടി സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്യൂറൻസ് സെൽ (SLQAC കേരള) സംഘടിപ്പിച്ച ‘എക്സലൻഷ്യ 2025’ എന്ന ചടങ്ങിന്റെ ഭാഗമായാണ് ഈ അവാർഡ് നൽകിയത്.
തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദുവിൽ നിന്ന് പ്രിൻസിപ്പാൾ ഡോ. റെജി വർഗീസ് മേക്കാടൻ, ഐ. ക്യൂ. എ. സി. കോഡിനേറ്റർ കിഷോർ, മുൻ ഐ. ക്യൂ. എ. സി. കോഡിനേറ്റർ സുനിൽ കെ ജോസഫ്, നാക് കോഡിനേറ്റർ ജിബി ജോൺ മാത്യു എന്നിവർ ചേർന്ന് പുരസ്‌കാരം ഏറ്റുവാങ്ങി.

Facebook Comments Box