EDUCATIONKerala News

രാമപുരം കോളേജിൽ സ്വാതന്ത്ര്യ ദിന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16ന്

Keralanewz.com

രാമപുരം/പാലാ :

സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി രാമപുരം മാർ അഗസ്തിനോസ് കോളജ് സംഘടിപ്പിക്കുന്ന മെഗാ ക്വിസ് മത്സരം ആഗസ്റ്റ് 16-ാം തീയതി ശനി രാവിലെ 10 മണിക്ക് കോളജ് ഓഡിറ്റോറിയത്തിൽ നടക്കും.

“ജേർണി ഓഫ് ഇന്ത്യ: സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും” എന്ന വിഷയത്തിൽ നടത്തുന്ന മത്സരം ഹൈസ്കൂൾ വിദ്യാർത്ഥികൾക്കും ഹയർ സെക്കൻ്ററി വിദ്യാർത്ഥികൾക്കുമായി രണ്ടു വിഭാഗങ്ങളിലായാണ് നടത്തുന്നത്.

ഒരു ടീമിൽ രണ്ട് പേർക്ക് പങ്കെടുക്കാം. ഒരു സ്ഥാപനത്തിൽ നിന്നും ഒന്നിലധികം ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. മത്സരാർഥികൾ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രം നിർബന്ധമായും ഹാജരാക്കേണ്ടതാണ്.

റവ ഫാ ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം നിർവ്വഹിക്കും. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിക്കും. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ മാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ്, ഐ ക്യൂ എ സി കോർഡിനേറ്റർ കിഷോർ, കോർഡിനേറ്റർ മാരായ ബിനു ജോർജ്, സിജു മാത്യു, ജിതിൻ റോബിൻ തുടങ്ങിയവർ നേതൃത്വം നൽകും.

Facebook Comments Box