EDUCATIONKerala News

രാമപുരം കോളേജിന് ഐ എസ് ആർ ഒ അംഗീകാരം

Keralanewz.com

‌പാലാ /രാമപുരം: മാർ ആഗസ്തീനോസ് കോളേജിന് ഐ എസ് ആർ ഒ അംഗീകാരം ലഭിച്ചു. ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളോടനുബന്ധിച്ച് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ISRO) സംഘടിപ്പിച്ച മത്സര പരിപാടിയിൽ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം ലഭിച്ചത്. ഇതിനായി പ്രയത്‌നിച്ച സ്റ്റാഫ് അംഗങ്ങളായ അഭിലാഷ് വി ,ലിജിൻ ജോയി, ജാസ്മിൻ ആന്റണി, ജോമി ജോസഫ് എന്നിവരെ കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.

Facebook Comments Box