Sun. May 19th, 2024

സംസ്ഥാനത്തെ മികച്ച ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കായ കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 4061 ന്റെ പത്താമത് ബ്രാഞ്ച് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ – സാംസ്ക്കാരിക വകുപ്പുമന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു

By admin Jul 17, 2022 #news
Keralanewz.com

കടുത്തുരുത്തി: സംസ്ഥാനത്തെ മികച്ച ക്ലാസ് 1 സൂപ്പർ ഗ്രേഡ് ബാങ്കായ കടുത്തുരുത്തി റീജിയണൽ സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 4061 ന്റെ പത്താമത് ബ്രാഞ്ച് കടുത്തുരുത്തി സെൻട്രൽ ജംഗ്ഷനിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് കോംപ്ലക്സിൽ ബഹു: സംസ്ഥാന സഹകരണ – രജിസ്ട്രേഷൻ – സാംസ്ക്കാരിക വകുപ്പുമന്ത്രി ശ്രീ.വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. അഡ്വ. മോൻസ് ജോസഫ് MLA അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് PV സുനിൽ കൗണ്ടർ ഉദ്ഘാടനവും സഹകരണസംഘം ജോയിന്റ് രജിസ്ട്രാർ N. വിജയകുമാർ സ്ട്രോംഗ് റൂം ഉദ്ഘാടനവും നിർവ്വഹിച്ചു.

കടുത്തുരുത്തി വലിയപള്ളി വികാരി വെരി: റവ:ഫാദർ അബ്രാഹാം പറമ്പേട്ട് ആദ്യനിക്ഷേപം സ്വീകരിച്ചു. ജി.ഡി.സി.എസ്. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നടത്തി. മുറ്റത്തെമുല്ല വായ്പ ഐശ്വര്യ കുടുംബശ്രീയ്ക്ക് സഹകരണസംഘം ജോയിന്റ് ഡയറക്ടർ എസ്. ജയശ്രീ നൽകി. സ്വർണ്ണപണയ വായ്പയുടെ ഉദ്ഘാടനം വൈക്കം താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.ഹരിദാസ് നടത്തി. ലോക്കർ ഉദ്ഘാടനം തിരുവിതാംകൂർ ദേവസ്വം ബോർഡ് മെമ്പർ PM തങ്കപ്പൻ നിർവ്വഹിച്ചു. SPCS ന്റെ പുസ്തകം വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയനാ ബിജു ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴിക്ക് രാമായണം നൽകി നിർവ്വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം ജോസ് പുത്തൻകാലാ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.ബി. പ്രമോദ്, സഹകരണ സംഘം അസിസ്റ്റന്റ് ഡയറക്ടർ AS സിമി, ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ്ങ്കമ്മറ്റി ചെയർ പേഴ്സൺ ജിൻസി എൽസബത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രശ്മി വിനോദ്‌, എൻ.ബി. സ്മിത, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജി. ത്രിഗുണസെൻ, പീറ്റർ മ്യാലിപ്പറമ്പിൽ, എം.വിനോദ്കുമാർ, ജോർജ് തോമസ് മങ്കുഴിക്കരി, സന്തോഷ് കുഴിവേലി, ജോസഫ് ചേനക്കാലാ, സാബു മത്തായി എന്നിവർ സംസാരിച്ചു. ബാങ്ക് പ്രസിഡന്റ് കെ.ജയകൃഷ്ണൻ സ്വാഗതവും സെക്രട്ടറി TC വിനോദ് കൃതജ്ഞതയും പറഞ്ഞു. വിവിധ സഹകരണസംഘം പ്രസിഡന്റുമാരായ അഡ്വ. എമ്മാനുവൽ തോമസ്, ഇ.എം. ചാക്കോ, AD പ്രസാദ്, ജോസ് നിലപ്പനക്കൊല്ലി, ജെറി ചെറിയാൻ, PC സുകുമാരൻ, MI ശശിധരൻ, ഹൈമാ ബാബു, വ്യാപാരി വ്യവസായി സംഘടനാ ഭാരവാഹികളായ സാനി കണിയാംപറമ്പിൽ, രാജേഷ് മൂലയിൽ, ബാങ്ക് വൈസ് പ്രസിഡന്റ് തോമസ് വെട്ടുവഴി, ഭരണസമിതി അംഗങ്ങളായ R.ജയചന്ദ്രൻ തെക്കേടത്ത്, D. ശശികുമാർ, സിറിയക്ക് ജോർജ്, ജോസുകുട്ടി കാട്ടാത്തുവാല, KM വിജയൻ, ജിഷ ജോസ് മുരിക്കൻ, സുനിത രാജശേഖരൻ നായർ, വിജയകുമാരി പുഷ്പാംഗദൻ, ഷജിനി വിനോയ് എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സന്നിഹിതരായി

Facebook Comments Box

By admin

Related Post